രാജ്യത്തെ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഇനി ചെലവേറും. ഓരോ മാസത്തെയും സൗജന്യ ഇടപാട് പരിധിക്ക് ശേഷം ഈടാക്കുന്ന നിരക്ക് വര്‍ധിപ്പിക്കാനാണ് നീക്കം. നിലവില്‍ 21 രൂപയാണ് ഇന്റര്‍ചാര്‍ജ് നിരക്ക്. ഇത് 22 രൂപയിലേക്ക് ഉയര്‍ത്താനാണ് നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോഴുള്ള ഇന്റര്‍ബാങ്ക് ചാര്‍ജ് 17 രൂപയില്‍ നിന്നും 19 ആക്കി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്. ഓരോ മാസവും സ്വന്തം ബാങ്കുകളില്‍ നിന്ന് അഞ്ച് തവണ വരെയാണ് ഒരാള്‍ക്ക് എടിഎമ്മിലൂടെ സൗജന്യമായി പണം പിന്‍വലിക്കാന്‍ സാധിക്കുക. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗം മെട്രോ നഗരങ്ങളില്‍ മൂന്നും മെട്രോ ഇതര നഗരങ്ങളില്‍ അഞ്ചുമാണ് സൗജന്യമായി ലഭിക്കുന്നത്. എടിഎം സേവനങ്ങള്‍ നല്‍കുന്നതിന് ചെലവ് ഏറിയതിനാല്‍ നിരക്ക് വര്‍ധിപ്പിക്കണമെന്ന ബാങ്കുകളുടെ ആവശ്യമാണ് പുതിയ ശുപാര്‍ശയ്ക്ക് കാരണം.

മിനിമം സാലറി 69,000 രൂപ? കേന്ദ്ര ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത് വന്‍ ശമ്പള വര്‍ധന
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവിധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി എട്ടാം ശമ്പള കമ്മീഷന് മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. നിലവില്‍ ഏഴാം ശമ്പള കമ്മീഷന്







