ഭൂനികുതിയില്‍ 50 ശതമാനം വർധന

കേരളത്തിലെ ഭൂനികുതിയില്‍ 50 ശതമാനം വർധന പ്രഖ്യാപിച്ച്‌ സംസ്ഥാന ബജറ്റ്. സർക്കാരിന്‍റെ വരുമാന വർധനയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. നൂറ് കോടി രൂപ ഇതിലൂടെ അധിക വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. വിവിധ സ്ലാബുകളില്‍ വർധന നടപ്പാക്കും. ഭൂമിയുടെ വില പതിന്മടങ്ങ് വർധിച്ചിട്ടും നാമമാത്രമായ നികുതി മാത്രമാണ് ഇപ്പോഴും ഈടാക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ച് രൂപയില്‍ രണ്ടര രൂപ കൂടി ഏഴര രൂപയാകും. ഏറ്റവും ഉയർന്ന നിരക്ക് 30 രൂപയായിരുന്നത് 45 രൂപയുമാകും.

പുതിയ ഭൂനികുതി നിരക്ക് ഇങ്ങനെ

പഞ്ചായത്ത്

20 സെന്‍റ് വരെ (8.1 ആർ)
ആർ ഒന്നിന് വർഷം 7.50 രൂപ

8.1 ആറിന് മുകളില്‍,
ആർ ഒന്നിന് 12 രൂപ

മുനിസിപ്പാലിറ്റി

2.4 ആർ വരെ
ആർ ഒന്നിന് 15 രൂപ

2.4 ആറിന് മുകളില്‍,
ആർ ഒന്നിന് 22.5 രൂപ

കോർപ്പറേഷൻ

1.62 ആർ വരെ ആർ ഒന്നിന്
പ്രതിവർഷം 30 രൂപ

1.62 ആറിന് മുകളില്‍,
ആർ ഒന്നിന് 45 രൂപ

മിനിമം സാലറി 69,000 രൂപ? കേന്ദ്ര ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത് വന്‍ ശമ്പള വര്‍ധന

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവിധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി എട്ടാം ശമ്പള കമ്മീഷന് മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. നിലവില്‍ ഏഴാം ശമ്പള കമ്മീഷന്‍

റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിയില്‍ ഇളവ് നീട്ടി നല്‍കി അമേരിക്ക; മെയ് 16വരെ എണ്ണ വാങ്ങാം

വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിക്ക് ഇളവ് നീട്ടി നല്‍കി അമേരിക്ക. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ഉണ്ടാകാത്ത വിധം 30 ദിവസത്തെ പൊതുലൈസന്‍സ് നല്‍കുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം.

അനധികൃത എൽ.പി.ജി സിലിണ്ടർ സംഭരണം: അഞ്ച് സിലിണ്ടർ പിടിച്ചെടുത്തു.

വൈത്തിരി താലൂക്കിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന അഞ്ച് എൽ.പി.ജി സിലിണ്ടറുകൾ പിടിച്ചെടുത്തതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട്–കോഴിക്കോട് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സംഘം നടത്തിയ പരിശോധനയിലാണ്

വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് മന്ത്രി കെ രാജൻ; ‘താമസം തുടങ്ങിയശേഷം പ്രശ്നം വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരും’

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിര്‍മിക്കുന്ന വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് റവന്യു മന്ത്രി കെ രാജൻ. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മന്ത്രി വീട് സന്ദര്‍ശിച്ചത്. വീട്ടിൽ വിള്ളൽ കണ്ടെത്തിയ

ടെൻഡർ ക്ഷണിച്ചു.

കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ഭാഗമായുള്ള റിസർവോയർ ഡാമിൽ അവശിഷ്ടങ്ങളും ചെളിയും നീക്കം ചെയ്യൽ പ്രവർത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും ഏജൻസികളിൽ ടെൻഡർ ക്ഷണിച്ചു. ടെൻഡറുക. ഏപ്രിൽ 23 രാവിലെ 11 നകം

ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു.

ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ് ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചത്. എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.