ക്ഷീണം ഇപ്പോള്‍ വളരെ സാധാരണമായ ഒരു പ്രശ്നമായി മാറിയിരിക്കുന്നു. ചില രോഗങ്ങളുടെ ലക്ഷണമായാണ് ക്ഷീണത്തെ സൂചിപ്പിക്കുന്നത്. അമിത ക്ഷീണം വൃക്കസംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിന്റെ ലക്ഷണമായി ആരോഗ്യ വിദഗ്ധർ പറയുന്നു. വൃക്കകള്‍ എറിത്രോപോയിറ്റിൻ (ഇപിഒ) എന്നറിയപ്പെടുന്ന ഒരു പ്രത്യേക ഹോർമോണ്‍ ഉല്പാദിപ്പിക്കുന്നു. ചുവന്ന രക്താണുക്കളുടെ (RBCs) ഉല്പാദനത്തില്‍ ഇത് ഒരു പ്രധാന ഘടകമാണ്. രക്തത്തിലേക്ക് ഓക്സിജൻ എത്തിക്കുന്നതിന് ആർബിസി നിർണായകമാണ്. വൃക്കകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ അവ കുറച്ച് ഇപിഒ ഉല്പാദിപ്പിക്കുന്നു. അതിനാല്‍ ഓക്സിജൻ വിതരണം കുറയുന്നു. ഇത് വിളർച്ചയ്ക്ക് മാത്രമല്ല അമിത ക്ഷീണത്തിനും ഇടാക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. വൃക്ക തകരാറിലാകുമ്പോള്‍ ക്ഷീണത്തിൻ്റെ തോതും വർദ്ധിക്കുന്നു. വിഷവസ്തുക്കളെ ഫില്‍ട്ടർ ചെയ്യുകയും ശരീരത്തില്‍ നിന്ന് പുറന്തള്ളുകയും ചെയ്യുക എന്നതാണ് വൃക്കകളുടെ പ്രധാന പ്രവർത്തനങ്ങളിലൊന്ന്. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നത് ഈ പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ഇത് ക്ഷീണം ഉണ്ടാകുന്നതിന് കാരണമാകുന്നു. വൃക്കരോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ അമിതമായി മൂത്രമൊഴിക്കുന്നതിനും ഇടയാക്കും. കാരണം വൃക്ക ഫില്‍ട്ടറുകള്‍ തകരാറിലായേക്കാം. മൂത്രത്തില്‍ രക്തം കാണുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക. ഇത് വൃക്കരോഗത്തിൻ്റെ പ്രധാന ലക്ഷണമാകാം. മൂത്രത്തില്‍ അമിതമായി പത കാണുന്നത് പ്രോട്ടീൻ്റെ സാന്നിധ്യം സൂചിപ്പിക്കുന്നു. മൂത്രത്തില്‍ അമിതമായ പ്രോട്ടീൻ പുറന്തള്ളുന്നതില്‍ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം. കണ്ണുകള്‍ക്ക് ചുറ്റുമുള്ള നീർക്കെട്ട് കിഡ്‌നി തകരാറിൻ്റെ ആദ്യ ലക്ഷണമാകാം. അത് കൂടാതെ, വൃക്കകള്‍ക്ക് ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാൻ കഴിയാതെ വരുമ്പോള്‍ അത് രക്തത്തില്‍ അടിഞ്ഞുകൂടുകയും ചൊറിച്ചില്‍ ഉണ്ടാക്കുകയും ചെയ്യും. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള നെഫ്രോളജി വിദഗ്ധനെ കണ്ട് ചികിത്സ തേടുക.

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ
നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.







