മാനന്തവാടി- ആസ്പിരേഷൻ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി മാനന്തവാടി ബ്ലോക്കിന് കീഴിലുള്ള കോളേജ് വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന ഡിജിറ്റൽ സാമ്പത്തിക സാക്ഷരത ശിൽപ്പശാല നാസ്കോം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ന്യൂമാൻസ് കോളേജിൽ ആരംഭിച്ചു. .കേരളത്തിൽ മാനന്തവാടി ,പനമരം, അട്ടപ്പാടി ബ്ലോക്കുകളിൽ നാസ്കോം ഫൗണ്ടേഷനാണ് ഡിജിറ്റൽ സാമ്പത്തിക സാക്ഷരത ആസ്പിരിഷൻ ബ്ലോക്കുകളിൽ നടപ്പിലാക്കുന്നത്. ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജസ്റ്റിൻ ബേബി ശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു.ബഹുമാനപ്പെട്ട ന്യൂമാൻ കോളേജ് പ്രിൻസിപ്പാൾ ജിജോ.എം. അധ്യക്ഷത വഹിച്ചു. പ്രോജക്ട് ഫീൽഡ് ഓഫീസർ ശ്രീ ജെറിൻ ജോഷി യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് നാസ്കോം ഫൗണ്ടേഷന്റെ മാനന്തവാടി ബ്ലോക്ക് ട്രെയിനർ ആകാശ് ആർ.എസ്. സാമ്പത്തിക സാക്ഷരതയുടെ അടിസ്ഥാനത്തിൽ ക്ലാസുകൾ കൈകാര്യം ചെയ്തു.

വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്ത കേസ്; പ്രധാനാധ്യാപകനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്
കാസര്‍കോട്: വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എം അശോകനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. അന്യായമായി തടഞ്ഞുവെക്കല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്