ചൂടുവെള്ളം കുടിച്ചാല്‍ വണ്ണം കുറയുമോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

ശരീരഭാരം കുറയ്ക്കുക എന്നത് പലരുടെയും പ്രധാനലക്ഷ്യമായി മാറിയിരിക്കുകയാണ്. മാറുന്ന ജീവിതശൈലിയും ശരിയല്ലാത്ത ഭക്ഷണക്രമവുമാണ് ശരീരഭാരം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമാകുന്നത്. ഒടുവില്‍ കൂടുന്ന ഈ ശരീരഭാരം കുറയ്ക്കാന്‍ പടിച്ച പണി പതിനെട്ടും നോക്കുന്നവരാണ് പലരും. പറഞ്ഞ് കേള്‍ക്കുന്നതും വായിച്ചറിയുന്നതുമായ ഡയറ്റ് പ്ലാനുകള്‍ പരീക്ഷിച്ച് തുടങ്ങുകയും ചെയ്യും. ഇതില്‍ ഏറ്റവും പ്രചാരം ലഭിച്ച ഒന്നാണ് ചെറുചൂടുവെള്ളത്തില്‍ നാരങ്ങനീരോ, ജീരകമോ, പുതിനയിലയോ ഒക്കെ ചേര്‍ത്ത് കുടിക്കുക എന്നത്. എന്നാല്‍ ഈ പൊടിക്കൈകള്‍ എത്രത്തോളം ഫലപ്രദമാണ്? ഈ ‘ചൂടുവെള്ള മിശ്രിതങ്ങള്‍’ക്ക് ശരീരഭാരം കുറയ്ക്കാനാകുമോ? പരിശോധിക്കാം.,

പ്രചരണം പോലെ ഈ ചൂടുവെള്ള മിശ്രിതങ്ങള്‍ക്ക് വണ്ണം കുറയ്ക്കുന്നതിനുള്ള മാന്ത്രിക ശക്തിയില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് അമിത ഗാഡ്രെ പറയുന്നത്. ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ ഈ പാനീയങ്ങള്‍ക്ക് കഴിയില്ലത്രേ. എന്നാല്‍ രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നതിന് പല ആരോഗ്യഗുണങ്ങളുമുണ്ട്. പല ടോക്‌സിനുകളും പുറംതള്ളാന്‍ സഹായിക്കുന്നതിലൂടെ നിങ്ങളുടെ ദഹനപ്രക്രിയ സുഖമമായി നടക്കാന്‍ ഇത് സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ അത്യന്താപേക്ഷിതമാണ് കുടലിന്റെ ആരോഗ്യം. രാവിലെ ചെറുചൂടുവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് നിങ്ങളുടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഗുണകരമാണ്. ബ്ലസ് സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാനും ബോഡി ഡിറ്റോക്‌സിഫിക്കേഷനും ഹൈഡ്രേറ്റായിരിക്കാനും ചൂടുവെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.
ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിനേക്കാളും കൂടുതല്‍ കലോറി നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് ഒരാളുടെ ശരീരഭാരം കുറയുക. ദിവസം മുഴുവന്‍ ഊര്‍ജ്ജ്വസ്വലമായും ഉദ്പാദനക്ഷമതയോടെയും തുടരാന്‍ നമ്മുടെ ശരീരത്തിന് നിശ്ചിത അളവില്‍ കലോറി ആവശ്യമാണ്. പ്രായം, ലിംഗഭേദം, ശരീരഭാരം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് കലോറിയുടെ ആവശ്യം വരിക. നിശ്ചിത അളവില്‍ ആവശ്യമായ കലോറി അനുസരിച്ചുള്ള ഭക്ഷണക്രമം ശരീരഭാരം കുറയ്ക്കാന്‍ ഫലപ്രദമായ മാര്‍ഗമാണെന്ന് വിദഗ്ധര്‍ പറയുന്നു. കൃത്യമായ സമയത്ത് കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നതും ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ശരീരഭാരം നിയന്ത്രിക്കുന്നതില്‍ പ്രധാനമാണ്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.