ചികിത്സാപിഴവ് ; ഇനി രോഗികളുടെ അപ്പീല്‍ ദേശീയ മെഡിക്കല്‍ കമ്മീഷൻ പരിഗണിക്കും

രാജ്യത്ത് ആശുപത്രികളില്‍ വർദ്ധിച്ചുവരുന്ന ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് രോഗികള്‍ക്ക് ഇനി മുതല്‍ ദേശീയ മെഡിക്കല്‍ കമ്മീഷനില്‍ (എൻഎംസി) അപ്പീല്‍ നല്‍കാവുന്നതാണ്. ഇത് സംബന്ധിച്ച്‌ നിർണായക നയം മാറ്റത്തിന് കമ്മീഷൻ യോഗം അംഗീകാരം നല്‍കി. നേരത്തെ ചികിത്സാപിഴവില്‍ രോഗികളുടെയും, ബന്ധുക്കളുടെയും പരാതികള്‍ പരിഗണിക്കാനാവില്ലെന്ന കമ്മീഷൻ നിലപാടില്‍ രാജ്യ വ്യാപകമായിത്തന്നെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതുമൂലം രോഗികള്‍ നീതിക്കായി കോടതികളെ സമീപിക്കുന്ന അവസ്ഥയാണുണ്ടായിരുന്നത്. ഡോക്ടർമാർക്കിടയിലെ പെരുമാറ്റ ദൂഷ്യം, ചികിത്സാപിഴവ് തുടങ്ങിയ പരാതികളില്‍ സംസ്ഥാന കൗണ്‍സില്‍ നടപടികളില്‍ അതൃപ്തിയുള്ള പക്ഷം രോഗികള്‍ക്കോ, ബന്ധുക്കള്‍ക്കോ ദേശീയ മെഡിക്കല്‍ കമ്മീഷനില്‍ പരാതി നല്‍കാം.

നിലവില്‍ സംസ്ഥാന കൗണ്‍സിലില്‍ ഡോക്ടർമാർക്കെതിരായ പരാതികളില്‍ അന്വേഷിക്കുന്നത് ഡോക്ടർമാർ അടങ്ങിയ സംഘം തന്നെയാണ്. ഇത് രോഗികള്‍ക്ക് നീതി ലഭിക്കാത്ത അവസ്ഥയുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. ഇതുമൂലം പല കേസുകളും കോടതി വരെ എത്തിയിരുന്നു. നിയമ പോരാട്ടം ഇപ്പോഴും തുടരുകയും ചെയ്യുന്നു. കേരളത്തില്‍ മാത്രം അടുത്തകാലത്ത് ഒട്ടനവധി ചികിത്സാ പിഴവുമായി ബന്ധപ്പെട്ട പരാതികളാണ് ഉയർന്നുവന്നത്. പ്രസവ സംബന്ധമായതാണ് ഏറെയും. ശരീരഭാഗത്തെ ഓപ്പറേഷൻ മാറി ചെയ്യുന്ന ഗുരുതരമായ വീഴ്ചകളും ചില ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ചികിത്സാപിഴവുമൂലം മരണവും ഏറിവരുന്നുമുണ്ട്. രോഗികളുടെയും ബന്ധുക്കളുടെയും വെപ്രാളത്തിനിടയില്‍ പരാതി നല്‍കാൻ ആരും മുന്നോട്ട് വരുന്നില്ലാ എന്നുള്ളതാണ് വസ്തുത. ആശുപത്രികളില്‍ ബഹളം വെച്ചും മറ്റുമാണ് രോഗികളും, ബന്ധുക്കളും തങ്ങളുടെ പ്രതിഷേധം അറിയിക്കാറ്. അങ്ങിനെ ചെയ്യുന്നവർക്കെതിരെ ആശുപത്രി അധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുക്കാറുമുണ്ട്. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടർന്ന് ദുരിത ജീവിതം തുടരുന്ന കോഴിക്കോട് സ്വദേശി കെ.കെ ഹർഷിന നീതിക്കായി പോരാട്ടം തുടങ്ങിയിട്ട് വർഷങ്ങളായി. ഇപ്പോള്‍ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇവർ. ഹർഷിന നീതിക്കുവേണ്ടി തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ വരെ നിരാഹാര സമരം സംഘടിപ്പിച്ചിരുന്നു. ഇതിന് വലിയ ജനപിന്തുണയും ലഭിച്ചിരുന്നു. സമരത്തിന് കരുത്ത് പകരാൻ ഹർഷിന സമരസമിതിയും ഒപ്പം ഉണ്ടായിരുന്നു. ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് കേസുകള്‍ നടത്തിക്കൊണ്ടു പോകാൻ വലിയ സാമ്പത്തിക പ്രയാസം ഉണ്ടാക്കുന്നത് കൊണ്ടാണ് പലപ്പോഴും പരാതി നല്‍കാൻ രോഗികളും, ബന്ധുക്കളും മുന്നോട്ടു വരാത്തത്. ഹർഷിനയുടെ നിയമ പോരാട്ടത്തിലും ഇതുതന്നെയായിരുന്നു തടസ്സം. വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ പിന്നെ ഹർഷിനയ്ക്ക് ഒൻപത് ശസ്ത്രക്രിയകളാണ് വേണ്ടിവന്നത്. ഇതിനായുള്ള തുടർ ചികിത്സയ്ക്ക് പോലും സർക്കാറിന്റെ ഭാഗത്ത് നിന്ന് സഹായം ലഭിച്ചതുമില്ല. ഇത്തരം സാഹചര്യത്തിലാണ് ഇനി ദേശീയ മെഡിക്കല്‍ കമ്മീഷനില്‍ രോഗികള്‍ക്ക് പരാതി നല്‍കാനുള്ള വഴി ഒരുങ്ങുന്നത്. ചികിത്സാ പിഴവുകള്‍ ആശുപത്രികളില്‍ വലിയ ദുരന്തമായി മാറുന്ന സാഹചര്യത്തില്‍ ഇത് പ്രയോജനപ്പെടുത്തണം എന്നാണ് സന്നദ്ധ സംഘടനകളും, പൊതുപ്രവർത്തകരും പറയുന്നത്.

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ നൂൽപുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ വിദ്യാർത്ഥികളെ കൊണ്ടുപോകാനും മേള കഴിഞ്ഞ് തിരികെയെത്തിക്കാനും

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.