നെറ്റും കോളും കുശാല്‍; 90 ദിവസ വാലിഡിറ്റിയില്‍ എതിരാളികളെ വിറപ്പിക്കുന്ന പ്ലാനുമായി ബിഎസ്എന്‍എല്‍

ദില്ലി: രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് കടുത്ത മത്സരം സമ്മാനിക്കാന്‍ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍ പുതിയ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചു. 90 ദിവസം വാലിഡിറ്റിയുള്ള 411 രൂപയുടെ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിവസവും രണ്ട് ജിബി അതിവേഗ ഡാറ്റയാണ് ഈ പ്ലാനിന്‍റെ ഹൈലൈറ്റ്. റീച്ചാര്‍ജ് ചെയ്യുമ്പോള്‍ അണ്‍ലിമിറ്റഡ് കോളും ലഭിക്കും.

മൂന്ന് മാസ കാലയളവിലേക്ക് സാമ്പത്തികമായി ഏറ്റവും മെച്ചപ്പെട്ട പ്ലാനാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അവതരിപ്പിച്ചിരിക്കുന്നത്. ഭാരതി എയര്‍ടെല്‍, വിഐ എന്നീ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് തലവേദന സമ്മാനിക്കുന്ന റീച്ചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്ലിന്‍റെ 411 രൂപയുടെ പാക്ക്. 411 രൂപ മുടക്കുമ്പോള്‍ 90 ദിവസത്തേക്ക് ദിനേന രണ്ട് ജിബി വീതം അതിവേഗ ഡാറ്റ ആസ്വദിക്കാം. ഈ പരിധി കഴിഞ്ഞാല്‍ ഇന്‍റര്‍നെറ്റ് വേഗം 40 കെബിപിഎസ് ആയി കുറയും. ഇതിന് പുറമെ 90 ദിവസവും അണ്‍ലിമിറ്റഡ് വോയിസ് കോളും 411 രൂപ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഓഫര്‍ ലഭിക്കാനായി ബിഎസ്എന്‍എല്‍ സെല്‍ഫ്‌കെയര്‍ ആപ്പ് വഴി റീച്ചാര്‍ജ് ചെയ്യാം. അധികം സാമ്പത്തിക ബാധ്യതയില്ലാതെ ഉപയോക്താക്കളെ സന്തോഷിപ്പിക്കാനുള്ള സമീപകാല തന്ത്രങ്ങളുടെ ഭാഗമായാണ് ഈ റീച്ചാര്‍ജ് കൂപ്പണ്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്.

രാജ്യത്ത് അതിവേഗം 4ജി വിന്യാസവുമായി മുന്നോട്ടുപോവുകയാണ് ബിഎസ്എന്‍എല്‍. ഒരു ലക്ഷം 4ജി സൈറ്റുകള്‍ ലക്ഷ്യമിടുന്ന ബിഎസ്എന്‍എല്‍ ഇവയില്‍ ഇതിനകം 65,000ത്തിലേറെ എണ്ണം പൂര്‍ത്തിയാക്കി. ഈ വര്‍ഷം മധ്യത്തോടെ ഒരു ലക്ഷം 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ തികയ്ക്കും. ഇതുവഴി രാജ്യത്ത് നെറ്റ്‌വര്‍ക്ക് കൂടുതല്‍ മെച്ചപ്പെടുത്താനും സേവനം കാര്യക്ഷമമാക്കാനും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റ‍ഡ് ലക്ഷ്യമിടുന്നു.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.