എറണാകുളം : കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാൾ, എറണാകുളത്തു വച്ച് നടന്ന പതിനാറാമത് മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ല മികച്ച നേട്ടം കരസ്ഥമാക്കി. രണ്ട് ഗോൾഡ് മെഡലും, രണ്ട് സിൽവർ മെഡലും, രണ്ട് ബ്രോൺസ് മെഡലും ഉൾപ്പെടെ ആറ് മെഡലുകൾ കരസ്ഥമാക്കി. ഷനൂപ്, മേഘ റോഷൻ (ഗോൾഡ് ), അഭിജിത്ത് ബിജു, നിസാമുദ്ദീൻ (സിൽവർ ) അശ്വതി ബാലൻ, അനൂപ്( ബ്രോൺസ് ) എന്നിങ്ങനെയാണ് മെഡലുകൾ നേടിയത്. വയനാട് ജില്ല ബോഡി ബിൽഡിംഗ് അസോസിയേഷന്റെ ടീം മാനേജർ ആയി ജോർജ് വർഗീസും, ടീം കോച്ചായി ജാസിർ തുർക്കിയും ജില്ലാ ടീമിനെ നയിച്ചു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്