ടി. സിദ്ധിഖ് എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൽപ്പറ്റ നിയോജകമണ്ഡലത്തിലെ മുട്ടിൽ ഗ്രാമപഞ്ചായത്തിൽ കുട്ടമംഗലം – ബദ്രിയ കനാൽ റോഡ് കോൺക്രീറ്റ് പ്രവർത്തിക്കായി 10 ലക്ഷം രൂപ , പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ എടക്കുടി ശിഹാബ് റോഡ് കോൺക്രീറ്റ് പ്രവർത്തിക്കായി മൂന്ന് ലക്ഷം രൂപ, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ കീടക്കാടൻ അസീസ് നടപ്പാത കോൺക്രീറ്റ് പ്രവർത്തിക്കായി നാല് ലക്ഷം രൂപ, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ സെന്റ് വിൻസെന്റ് റിഹാബിലിറ്റേഷൻ സെന്ററിലേക്ക് തയ്യൽ മെഷീനും വാട്ടർ പ്യൂരിഫയറും വാങ്ങുന്നതിലേക്ക് ഒരു ലക്ഷം രൂപ, വൈത്തിരി ഓഫീസിനും താലൂക്കിലെ വിവിധ വില്ലേജ് ഓഫീസുകളിലേക്കും ഇ ഓഫീസ് നടപ്പിലാക്കുന്നതിന് ആവശ്യമായ കമ്പ്യൂട്ടര്‍, പ്രിന്റർ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ആറ് ലക്ഷം രൂപയുടെയും ഭരണാനുമതിലഭിച്ചു.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം