ഭർത്താക്കന്മാരുമായി അകന്നു കഴിയുന്ന സ്ത്രീകളെയും, വിധവകളെയും ലക്ഷ്യമിടും; ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയ ബന്ധത്തിലേർപ്പെടും: യുവതിയിൽ നിന്ന് സ്വർണ്ണം തട്ടിയെടുത്ത കേസിൽ പിടിയിലായ പ്രതി ഇരയാക്കിയത് നിരവധി സ്ത്രീകളെ

ഇൻസ്റ്റഗ്രാം പ്രണയത്തിലൂടെ യുവതിയുടെ 25 പവൻ തട്ടിയെടുത്ത പ്രതിയെ പോലീസ് കൈയ്യോടെ പൊക്കി. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം നടന്നത്. വടകര സ്വദേശി മുഹമ്മദ് നജീറാണ് അറസ്റ്റിലായത്. യുവതിയില്‍ നിന്നും തട്ടിയെടുത്ത 25 പവനില്‍ 14 പവൻ വടകരയിലെ ജ്വല്ലറിയില്‍ നിന്നും പോലീസ് കണ്ടെടുത്തു.

കഴിഞ്ഞ ഫെബ്രുവരി ഒമ്ബതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ചൊവ്വ സ്വദേശിനിയായ യുവതിയോട് ഇൻസ്റ്റഗ്രാമിലൂടെ പ്രണയബന്ധം സ്ഥാപിച്ച്‌ സ്വർണാഭരണം കൈക്കലാക്കുകയായിരുന്നു. സമാനമായ രീതിയില്‍ നജീർ വിവിധ സ്ഥലങ്ങളില്‍ പ്രണയത്തട്ടിപ്പ് നടത്തിയതായാണ് പോലീസിന്‍റെ കണ്ടെത്തല്‍.

വിധവകളോ ഭർത്താവുമായി അകന്നു കഴിയുന്നവരോവായ യുവതികളോട് ഇൻസ്റ്റഗ്രാം വഴി പ്രണയബന്ധം സ്ഥാപിച്ചാണ് തട്ടിപ്പെന്ന് പോലീസ് പറഞ്ഞു. പ്രതിയില്‍ നിന്ന് ഏഴര ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.