തിരുവനന്തപുരം: റവന്യു വകുപ്പിന്റെയും സർവേ വകുപ്പിന്റെയും അവാർഡുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടറായി എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐഎഎസിനെ തിരഞ്ഞെടുത്തു. ഫോർട്ട് കൊച്ചി സബ് കളക്ടർ കെ മീരയെ മികച്ച സബ് കളക്ടറായി തിരഞ്ഞെടുത്തു. തൃശൂരാണ് മികച്ച് ജില്ലാ കളക്ടറേറ്റ്. ഈ മാസം 24 ന് റവന്യൂ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. റവന്യൂ വകുപ്പിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയ കാലഘട്ടം ആണ് ഇത് എന്നും മന്ത്രി അവാർഡ് പ്രഖ്യാപനത്തിനിടെ കൂട്ടിച്ചേർത്തു

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം