ഇന്നും കൂടി : സ്വര്‍ണവില സര്‍വകാല റെക്കോഡില്‍

കൽപ്പറ്റ : കേരളത്തില്‍ സ്വർണവില വീണ്ടും സർവകാല റെക്കോഡിലെത്തി. പവന് 280 രൂപയുടേയും ഗ്രാമിന് 35 രൂപയുടേയും വർധനയാണ് ഉണ്ടായത്.പവന്റെ വില 64,560 രൂപയായും ഗ്രാമിന്റെ വില 8,035 രൂപയായും വർധിച്ചു. ഈ മാസം 11ാം തീയതിയാണ് സ്വർണവില റെക്കോഡിലെത്തിയത് അന്ന് പവന് 64,480 രൂപയും ഗ്രാമിന് 8,035 രൂപയുമായിരുന്നു സ്വർണത്തിന്റെ വില.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം പവന് 2,920 രൂപയുമ ഗ്രാമിന് 365 രൂപയും കൂടി. സ്പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.2 ശതമാനം ഉയർന്നു. ഔണ്‍സിന് 2,937.74 ഡോളറായാണ് വില ഉയർന്നത്. സ്വർണത്തിന്റെ ഭാവി വിലകളിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.7 ശതമാനം വർധനയാണ് സ്വർണത്തിന്റെ ഭാവിവിലകളില്‍ ഉണ്ടായത്. 2,955.90 ഡോളറായാണ് വില ഉയർന്നത്.

വിവിധ രാജ്യങ്ങള്‍ക്കുമേല്‍ അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള ട്രംപിന്റെ നീക്കം തന്നെയാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം. ചൈനീസ് ഇറക്കുമതിക്ക് 10 ശതമാനവും സ്റ്റീല്‍, അലുമിനിയം പോലുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതി 25 ശതമാനവും ട്രംപ് ഇറക്കുമതി തീരുവ ഏർപ്പെടുത്തിയിരുന്നു. അധിക തീരുവ പണപ്പെരുപ്പം കൂട്ടുമെന്ന് ആശങ്കയുണ്ട്. ഇത് സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്റെ വില ഉയരുന്നതിന് ഡിമാൻഡ് വർധിപ്പിക്കുന്നുണ്ട്.

അതേസമയം, ഇന്ത്യൻ ഓഹരി വിപണികള്‍ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബി.എസ്.ഇ സെൻസെക്സ് 200 പോയിന്റ് ഇടിഞ്ഞ് 75,563 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റിയുടെ വ്യപാരം 23,000 പോയിന്റിന് താഴെയാണ് നടത്തുന്നത്. 70 പോയിന്റ് നഷ്ടത്തിലാണ് നിഫ്റ്റിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.