മേപ്പാടി ശ്രീ മാരിയമ്മൻ കോവിൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 21 ന് വൈകുന്നേരം 6 ന് ശേഷവും 22 ന് 4 ന് ശേഷവും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മേപ്പാടി ജുമാമസ്ജിദ് മുതൽ മേപ്പാടി ബസ്റ്റാൻഡ് വരെ ഇരുവശങ്ങളിലുമുള്ള പാർക്കിംഗ്, സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസ്സുകളും നിർത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും അനുവദനീയമല്ല.
സ്വകാര്യ വാഹനങ്ങൾക്കായുള്ള പാർക്കിംഗ് സൗകര്യം ഡബ്ല്യു.എം.ഒ സ്കൂൾ ഗ്രൗണ്ട്, മേപ്പാടി ജുമാസ്‌ജിദ് പള്ളി പാർക്കിംഗ് ഗ്രൗണ്ട്, സെൻ്റ് ജോസഫ് സ്കൂൾ ഗ്രൗണ്ട്, ഫാമിലി വെഡ്ഡിംഗ് പാർക്കിംഗ് എന്നിവിടങ്ങളിൽ ഒരുക്കിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം