മേപ്പാടി: നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാട് കടത്തി. തൃക്കൈപ്പറ്റ, നെല്ലിമാളം, കുന്നത്ത് വീട്ടിൽ, സി.ഉണ്ണികൃഷ്‌ണൻ (31) നെയാണ് വയനാട് ജില്ലയിൽ നിന്നും നാട് കടത്തിയത്. സൈബർ പോലീസ് സ്റ്റേഷൻ, മീന ങ്ങാടി, മേപ്പാടി എന്നീ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് (KAAPA) പ്രകാര മാണ് ജില്ലയിൽ നിന്നും ഒരു വർഷത്തേക്ക് ഇയാളെ നാടുകടത്തിയത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. വയ നാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ മേഖല ഡി.ഐ.ജി യതീഷ് ചന്ദ്ര ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി
അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം