ഡൽഹിയെ വിറപ്പിക്കുന്ന ലേഡി ഡോൺ ഒരു കോടിയുടെ ലഹരി മരുന്നുമായി പിടിയിൽ; അറസ്റ്റിലായത് ഹാഷിം ബാബയുടെ ഭാര്യയും കുപ്രസിദ്ധ ഗുണ്ടാസംഘ തലൈവിയുമായ സോയ ഖാൻ

അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടിരൂപയോളം വിലമതിക്കുന്ന 225 ഗ്രാം ഹെറോയിന്‍ കൈവശംവെച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവും ഗ്യാംങ്സ്റ്ററുമായ ഹാഷിം ബാബയുടെ ഭാര്യ സോയ ഖാന്‍ അറസ്റ്റില്‍.’ലേഡി ഡോണ്‍’ എന്നറിയപ്പെടുന്ന ഇവരെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ വെല്‍ക്കം ഏരിയയില്‍ വെച്ചാണ് പോലീസ് പിടികൂടിയത്.

സോയയുടെ ഭര്‍ത്താവായ ഹാഷിം ബാബ നിലവില്‍ ജയിലിലാണ്. സൗത്ത് ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് ഏരിയയിലെ ജിം ഉടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഹാഷിം ബാബയെ പോലീസ് പിടികൂടിയത്. കഴിഞ്ഞ കുറച്ചുനാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു സോയ ഖാന്‍.

ഹാഷിം ബാബ ജയിലിലായതോടെ അദ്ദേഹത്തിന്റെ ഗുണ്ടാ സാമ്രാജ്യത്തെ നയിച്ചിരുന്നത് സോയ ആയിരുന്നു. ഇവരുടെ നേതൃത്വത്തില്‍ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടന്നുവന്നിരുന്നത്.

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ താമസിക്കുന്ന സമയത്താണ് സോയ ഹാഷിം ബാബയെ ആദ്യമായി കണ്ടതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഹാഷിം ബാബയുടെ മൂന്നാമത്തെ ഭാര്യയാണ് സോയ. സോയയുടെ രണ്ടാം വിവാഹമാണിത്. 2017ലാണ് സോയ ഹാഷിം ബാബയെ വിവാഹം കഴിച്ചത്. കൊലപാതകം, പിടിച്ചുപറി, ആയുധക്കടത്ത് തുടങ്ങി ഡസന്‍ കണക്കിന് കേസുകളാണ് ഹാഷിം ബാബയ്‌ക്കെതിരെയുള്ളത്.

ജിം ഉടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹാഷിം അറസ്റ്റിലായതോടെ ഇയാളുടെ ഗുണ്ടാ സാമ്രാജ്യത്തെ നയിക്കാന്‍ സോയ മുന്നോട്ടുവന്നു. മയക്കുമരുന്ന് വില്‍പ്പന, കള്ളക്കടത്ത് തുടങ്ങിയ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സോയ നേതൃത്വം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എപ്പോഴും വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ചും ബ്രാന്‍ഡഡ് സാധനങ്ങള്‍ ഉപയോഗിച്ചും പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന സോയ ആഡംബര പാര്‍ട്ടികളിലും പങ്കെടുത്തിരുന്നു. കൂടാതെ സോഷ്യല്‍ മീഡിയയിലും ഇവര്‍ സജീവമായിരുന്നു.

ഇടയ്ക്കിടെ ഭര്‍ത്താവിനെ കാണാനായി സോയ തിഹാര്‍ ജയിലിലെത്തുമായിരുന്നു. പ്രത്യേക കോഡ് ഭാഷയിലാണ് ഇവര്‍ ഭര്‍ത്താവുമായി സംസാരിച്ചിരുന്നത്. നിരവധി കുറ്റവാളികളുമായും സോയ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു.

ക്രിമിനല്‍ പശ്ചാത്തലം

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി സോയയെ പിടികൂടാന്‍ ഡല്‍ഹി പോലീസിലെ ക്രൈം ബ്രാഞ്ചും സ്‌പെഷ്യല്‍ സെല്ലും പരിശ്രമിച്ചുവരികയായിരുന്നു. ഇത്തവണ കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സോയയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചു. അറസ്റ്റിലാകുമ്ബോള്‍ ഇവരുടെ കൈവശം കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഹെറോയിനും ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച ഹെറോയിനാണ് സോയയില്‍ നിന്നും പോലീസ് കണ്ടെടുത്തത്.

തെക്കന്‍ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് ഏരിയയിലെ ജിം ഉടമയുടെ കൊലപാതകത്തില്‍ പങ്കാളികളായ ചിലര്‍ക്ക് സോയ അഭയം നല്‍കിയിരുന്നതായും പോലീസ് സംശയിക്കുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള കുടുംബമാണ് സോയയുടേത് എന്നാണ് പോലീസ് പറയുന്നത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ സോയയുടെ അമ്മയെ കഴിഞ്ഞ വര്‍ഷം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. സോയയുടെ പിതാവിന് ലഹരിമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് തന്റെ സംഘത്തെ സോയ നയിച്ചത്. ഉസ്മാന്‍പൂരിലെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ഇവര്‍ തന്റെ ഗുണ്ടാ സാമ്രാജ്യത്തെ മുന്നോട്ടുനയിച്ചത്. ഉസ്മാന്‍പൂര്‍ കേന്ദ്രമാക്കി നിരവധി ക്രിമിനല്‍ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.

ഹാഷിം ബാബയും ലോറന്‍സ് ബിഷ്‌ണോയും തമ്മിലുള്ള ബന്ധം

അതേസമയം ജിം ഉടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയ്ക്കും പങ്കുണ്ടെന്ന് ജയിലില്‍ കഴിയുന്ന ഹാഷിം ബാബ മൊഴി നല്‍കിയിരുന്നു. 2021ല്‍ തിഹാര്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ബാബയും ലോറന്‍സ് ബിഷ്‌ണോയും സൗഹൃദത്തിലായതെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഇവരെ വെവ്വേറ ജയിലിലേക്ക് മാറ്റിയെങ്കിലും ഇവര്‍ തമ്മിലുള്ള ആശയവിനിമയം തുടര്‍ന്നു. ജയിലില്‍ കഴിയുമ്ബോഴും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ബിഷ്‌ണോയ് നല്‍കിയെന്നും ബാബ പറഞ്ഞു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.

മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ

തദ്ദേശ തെരഞ്ഞെടുപ്പ് 2025: റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ നേതൃത്വം നല്‍കണമെന്ന് പരിശീലനം ഉദ്ഘാടനം ചെയ്ത് എ.ഡി.എം കെ ദേവകി പറഞ്ഞു. റിട്ടേണിങ്

‘ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്’; നിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു വേണ്ടി മരുന്ന് നല്‍കരുതെന്ന് ആരോഗ്യ വകുപ്പ്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്നു നൽകാൻ പാടില്ല. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നാരോക്കടവ്, മൈലാടുംകുന്ന്, കാജ, പുളിഞ്ഞാല്‍, വെള്ളമുണ്ട റോഡ്, പി.കെ.കെ ബേക്കറി, ഇണ്ടേരിക്കുന്ന്, വാളേരി പ്രദേശങ്ങളില്‍ നാളെ (ഒക്ടോബര്‍ 7) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.

മുട്ടില്‍:- മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി . പലസ്തീന്‍ ജനതയോട് എന്നും അനുകൂല നിലപാട് സ്വീകരിച്ച രാഷ്ട്രിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും അവിടുത്തെ ജനങ്ങള്‍ക്ക്

ശുഭയാത്ര പദ്ധതിയില്‍ 41 പേര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയര്‍

ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ശുഭയാത്രാ പദ്ധതിയിലൂടെ 41 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയറുകള്‍ക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.