ലോകത്ത് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലങ്ങള്‍ക്കൊപ്പം മലയാളിയും സഞ്ചരിക്കുന്നുവെന്ന് പഠനറിപ്പോര്‍ട്ട്. അനുകരണത്തിനോട് വലിയ താല്പര്യമുള്ള ഇവരില്‍ പൊതുവേ അരിയാഹാരത്തോടുള്ള പ്രിയം കുറയുന്നുണ്ട്. കാരണം കഴിഞ്ഞ ദശകത്തില്‍ സംസ്ഥാനത്ത് അരി ഉപഭോഗത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2011-12 കാലയളവില്‍ പ്രതിമാസം ശരാശരി 7.39 കിലോഗ്രാം ആയിരുന്നു ഗ്രാമീണ കേരളത്തിലെ ആളോഹരി അരി ഉപഭോഗത്തിന്റെ കണക്ക്. എന്നാല്‍ 2022-23ല്‍ എത്തുമ്പോഴേക്കും ഇത് 5.82 കിലോഗ്രാം ആയി കുറഞ്ഞു. നഗരപ്രദേശങ്ങളില്‍ 6.74 കിലോഗ്രാം ആയിരുന്നത് 5.25 കിലോഗ്രാം ആയി കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കിയ ഗാര്‍ഹിക ഉപഭോഗ ഡാറ്റയില്‍ പറയുന്നു. ഇക്കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്ത് അരിയുടെ ആവശ്യം 50 ശതമാനം കുറഞ്ഞുവെന്ന് അരി മില്‍ വ്യവസായ മേഖലയില്‍ നിന്ന് തന്നെയുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദിവസം മൂന്ന് തവണ അരിയും അരി ഉല്‍പ്പന്നങ്ങളും കഴിച്ചിരുന്ന മലയാളികള്‍ ഇപ്പോള്‍ പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും ഗോതമ്പ് ആണ് തെരഞ്ഞെടുക്കുന്നത്. അരിയുടെ ഉപഭോഗം കുറഞ്ഞിട്ടുണ്ടെങ്കിലും കേരളീയര്‍ക്കിടയില്‍ ഗോതമ്പ് ഉല്പന്നങ്ങളുടെ ഉപഭോഗം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ മറ്റൊരു മാറ്റവും ഇവിടെ ശ്രദ്ധേയമാണ് യുവജനങ്ങളില്‍ പലരും ഇന്ന് ഉച്ചഭക്ഷണത്തിന് ഊണ്ണിന് പകരം രണ്ട് വടയോ മുട്ട പഫ്സോ കഴിക്കാനാണ് ഇഷ്ടപ്പെടുത്. ഇത്തരത്തില്‍ എണ്ണയില്‍ വറുത്ത് കോരിയ സാധനങ്ങള്‍ അടക്കമുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ഉപഭോഗവും കേരളീയര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആളുകള്‍ അരി ഉപഭോഗം കുറച്ചിട്ടുണ്ടെങ്കിലും ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കാതിരിക്കുന്ന പ്രവണത കാണുന്നുണ്ട്. അരി ഗ്ലൂക്കോസും ലിപിഡ് അളവും വര്‍ദ്ധിപ്പിക്കുന്നു. ഇത് അമിതവണ്ണത്തിന് കാരണമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കേരളത്തില്‍ പൊണ്ണത്തടി ആശങ്കാജനകമായ തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 20 വയസ്സിന് മുകളിലുള്ളവരില്‍ 90 ശതമാനത്തിലധികം പേരും ഈ വിഭാഗത്തില്‍ പെടുന്നവരാണെന്നും ആരോഗ്യ വിദഗ്ധർ കൂട്ടിച്ചേര്‍ത്തു.

ദേശീയപാത തകരാന്‍ കാരണം നിര്‍മ്മാണത്തിലെ ഗുരുതരവീഴ്ച;സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല: സണ്ണി ജോസഫ് എം എല്‍ എ
നടവയല്‍ (വയനാട്): ദേശീയപാത തകരാന്‍ കാരണം നിര്‍മ്മാണത്തിലെ ഗുരുതരവീഴ്ചയാണെന്നും സംസ്ഥാനസര്‍ക്കാരിന് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ. വയനാട് നടവയലില്‍ മാധ്യമപ്രവര്‍ത്തകരുടെ







