കേണിച്ചിറ:
റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റ മധ്യവയസ്‌കൻ മരിച്ചു.കേണിച്ചിറയിലെ ആദ്യകാല വ്യാപാരി അച്ചുനിലത്തിൽ എഡി കൃഷ്ണ്ണൻകുട്ടി (68) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് കേണിച്ചിറ പെട്രോൾ പമ്പിന് മുൻവശത്താണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ബൈക്ക് ഇടിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് മരിച്ചത് .

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ