റവന്യൂ ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന റവന്യൂ വകുപ്പ് പ്രഖ്യാപിച്ച അവാർഡിൽ മികച്ച ഡെപ്യൂട്ടി കളക്ടർക്കുള്ള (ജനറൽ ) പുരസ്‌കാരം എ.ഡി.എം കെ. ദേവകി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി തെരഞ്ഞെടുത്ത നെന്മേനി വില്ലേജ് ഓഫീസിനുള്ള പുരസ്‌കാരവും മികച്ച വില്ലേജ് ഓഫീസർമാരായ പടിഞ്ഞാറത്തറ വില്ലേജ് ഓഫീസർ വി.കെ ആബിദ്, ചെറുകാട്ടൂർ വില്ലേജ് ഓഫീസർ കെ.എസ് സാലു, തോമാട്ടുചാൽ വില്ലേജ് ഓഫീസർ കെ.എം നദീറ എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി. സംസ്ഥാനത്തെ മികച്ച സർവ്വെ ഓഫീസായ ബത്തേരി റീസർവ്വെ സൂപ്രണ്ട് ഓഫീസിനും ഉത്തര മേഖലയിലെ മികച്ച താലൂക്ക് സർവ്വെയറായി തിരഞ്ഞെടുത്ത ബത്തേരി താലൂക്ക് ഓഫീസിലെ റീന ആന്റണി, മികച്ച സർവ്വെയർ മാനന്തവാടി റീസർവ്വെ സൂപ്രണ്ട് ഓഫീസിലെ സി.കെ ജീവൻ, മികച്ച കോൺട്രാക്ട് സർവ്വെയർ സുൽത്താൻ ബത്തേരി സർവ്വെ സൂപ്രണ്ട് ഓഫീസിലെ പി.പി ഗ്രീഷ്മയും പുരസ്‌കാരം ഏറ്റുവാങ്ങി. ടാഗോർ തിയേറ്ററിൽ നടന്ന അവാർഡ് ദാനത്തിൽ റവന്യൂഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷനായി. മന്ത്രിമാരായ വി ശിവൻകുട്ടി, ജി.ആർ അനിൽ, എം.പിമാർ, എം.എൽ.എമാർ, മേയർ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ