കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം;പ്രതി അഫാന് ഇത്രയും പണം എന്തിന്?; ലഹരിയ്ക്ക് അടിമയോ?;ചുരുളഴിക്കാൻ പോലീസ്

വെഞ്ഞറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ലഹരിയ്ക്കടിമയാണെന്ന സംശയത്തില്‍ പോലീസ്. ലഹരി ഉപയോഗത്തെ തുടർന്നാണ് അഫാന് ഇത്രയേറെ സാമ്ബത്തിക ബാദ്ധ്യത ഉണ്ടായത് എന്നും സംശയിക്കുന്നുണ്ട്.ഇക്കാര്യം സ്ഥിരീകരിക്കാൻ പോലീസ് അന്വേഷണം ആരംഭിച്ചു.

കൊലയ്ക്ക് മുൻപ് അമ്മയോട് പ്രതി പണം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നല്‍കിയില്ല. ഇതിന് പിന്നാലെ വല്യമ്മയുടെ പക്കല്‍ എത്തി സ്വർണാഭരണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതും ലഭിക്കാത്തതിന് പിന്നാലെ ആയിരുന്നു കൊല. പിതാവിനെ സഹായിക്കുന്ന അഫാന് എന്തിനാണ് പണം എന്ന ചോദ്യമാണ് പോലീസിന് മുൻപില്‍ ഉള്ളത്. ലഹരി ഉപയോഗത്തിന് വേണ്ടി പണം ചിലവഴിച്ചിരിക്കാമെന്നും പോലീസ് സംശയിക്കുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താൻ പോലീസ് അഫാന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.

ബന്ധുക്കളുടെയോ നാട്ടുകാരുടെയോ മൊഴിയില്‍ നിന്നും അഫാൻ ലഹരി ഉപയോഗിക്കുന്നതായുള്ള വിവരം പോലീസിന് ലഭിച്ചിട്ടില്ല. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി അഫാന്റെ രക്തം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഫർസാനയുമായുള്ള ബന്ധം എതിർത്തതാണ് കൊലയ്ക്ക് കാരണം ആയത് എന്നായിരുന്നു പോലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നതായി ഫർസാനയുടെ ബന്ധുക്കള്‍ പറയുന്നു.

അതേസമയം കൂട്ടക്കൊലയ്ക്ക് ശേഷം വിഷം കഴിച്ച അഫാൻ ആശുപത്രിയില്‍ ചികിത്സയിലാണ്. എലിവിഷമാണ് കഴിച്ചത് എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഇന്നലെ രാത്രിയായിരുന്നു അഞ്ച് പേരെ കൊലപ്പെടുത്തിയ അഫാൻ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.