ഏപ്രില്‍ ഒന്ന് മുതല്‍ പുനരുപയോഗിക്കാവുന്ന കുപ്പികൾ നിര്‍ബന്ധമാക്കി കേന്ദ്രം ; നിയമപോരാട്ടത്തിന് ഒരുങ്ങി വന്‍കിട പാനീയ കമ്പനികൾ

ഏപ്രില്‍ ഒന്നാം തീയതി മുതല്‍ 30 ശതമാനം റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി വന്‍കിട പാനീയ കമ്ബനികള്‍.കൊക്കക്കോള, പെപ്‌സി, എന്നിവ ഉള്‍പ്പെടെയുള്ള പാനീയ നിര്‍മ്മാതാക്കളാണ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡ് നില്‍ക്കുന്ന വേനല്‍ക്കാലത്ത് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത് വില്പനയെ ബാധിക്കും എന്ന ആശങ്കയാണ് കമ്ബനികള്‍ക്കുള്ളത്.

അതേസമയം, പെറ്റ് ബോട്ടിലുകള്‍ക്ക് പകരം 30% റീസൈക്കിള്‍ഡ് പെറ്റ് ബോട്ടിലുകള്‍ ഉപയോഗിക്കണം എന്നാണ് കേന്ദ്രത്തിന്റെ ഉത്തരവ്.പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാന മന്ത്രാലയം ഇന്ത്യയുടെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് നിയമങ്ങളുടെ ചുവടുപിടിച്ച്‌ രണ്ടുവര്‍ഷം മുമ്ബാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. പലതവണ സമയപരിധി നീട്ടിയിട്ടും കമ്ബനികള്‍ ഇത് പാലിക്കാന്‍ തയ്യാറായിരുന്നില്ല.

പെറ്റ് ബോട്ടിലുകള്‍ അഥവാ പൊളിയെഥിലീന്‍ ടെറഫ്താലെറ്റിന് പകരം റീസൈക്കിള്‍ഡ് പൊളിയെഥിലീന്‍ ടെറഫ്താലെറ്റ് ബോട്ടിലുകളുടെ ഉപയോഗം 30% ആക്കി കൂട്ടണമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവ്.പാനീയങ്ങളുടെ കുപ്പികള്‍, ഭക്ഷണപാത്രങ്ങള്‍ എന്നിവയില്‍ സാധാരണയായി കാണപ്പെടുന്ന ഭാരം കുറഞ്ഞതും എന്നാല്‍ കട്ടിയുള്ളതുമായ പ്ലാസ്റ്റിക് ആണ് പെറ്റ്. പക്ഷേ ഇത് പ്രാഥമികമായി പെട്രോളിയം, പ്രകൃതി വാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ പരിസ്ഥിതിക ആഘാതം തീവ്രമാണ്.

റീസൈക്കിള്‍ ചെയ്ത പെറ്റ് ബോട്ടിലുകളുടെ ലഭ്യത വളരെ കുറവാണെന്നും അതുകൊണ്ടുതന്നെ 30% പരിധി വളരെ കര്‍ക്കശമാണെന്നുമാണ് കൊക്കക്കോള, പെപ്‌സി പോലെയുള്ള പാനീയ കമ്ബനികളുടെ പരാതി. തുടര്‍ച്ചയായി നിക്ഷേപം നടത്തിയാലും റീസൈക്ലിങ് ശേഷി വികസിപ്പിക്കുന്നതിന് രണ്ട് മുതല്‍ മൂന്നു വര്‍ഷം വരെ എടുക്കും എന്നാണ് കമ്ബനികള്‍ പറയുന്നത്. കൂടാതെ ഇത് ബോട്ടിലിംഗ് ചെലവ് ഏകദേശം 30% വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും എന്നും ഈ വ്യവസായ രംഗത്തുള്ളവര്‍ പറയുന്നു.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.