പടിഞ്ഞാറത്തറ : 2013 ൽ ജി എച്ച് എസ്. എസ് പടിഞ്ഞാറത്തറയിൽആരംഭിച്ച എസ്പിസി പദ്ധതിയുടെ തുടക്കകാലം മുതലുള്ള കേഡറ്റുകളുടെ സംഗമം നടത്തി.പ്രധാന അധ്യാപകൻ ടി ബാബു അധ്യക്ഷനായി.എസ് പി.സി
മുൻ സിപിഒ അനിൽ ഇ സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡണ്ട് സുധീഷ് ടി എസ് ഉദ്ഘാടനം ചെയ്തു.മുൻ എസ് പി സി കേഡറ്റും യുവ കവയിത്രിയുമായ കുമാരി ഗൗതമി എസ്
മദർ പി ടി എ പ്രസിഡണ്ട് ഖമറുന്നീസ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കൃഷ്ണ ഗായത്രി , സ്വാതി സാബു ,ഷഹൻ ഷാജി തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവച്ചു. എസ് പി സി യില്‍ അംഗമാവുക എന്നത് ഓരോരുത്തരുടെയും ഭാഗ്യമാണ് എന്ന് ഓരോ കേഡറ്റും അവകാശപ്പെട്ടു.മൂന്നുവർഷം എസ് പി സി പദ്ധതിയുടെ ഭാഗമാകാൻ സാധിച്ചതാണ് ജീവിതത്തിലെ ഏറ്റവും ഏറ്റവും മനോഹരമായ ദിനങ്ങൾ എന്ന് ഓരോരുത്തരും പറഞ്ഞു.നൂറോളം കുട്ടികൾ ചടങ്ങിൽ പങ്കെടുത്തു. സി പി ഒ രാധിക ടി എസ് നന്ദി പറഞ്ഞു. എസ് പി സി കഴിഞ്ഞിറങ്ങിയ കേഡറ്റുകളെ അണിനിരത്തി സ്കൂളിന് മുതൽക്കൂട്ടാവുന്ന പ്രർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ