രാജ്യത്ത് ഏറ്റവും കൂടുതൽ സ്ത്രീ മദ്യപാനികൾ ഉള്ളത് ഈ സംസ്ഥാനത്ത്; സർവ്വേ റിപ്പോർട്ട് ശ്രദ്ധയാകർഷിക്കുന്നു.

സ്ത്രീകൾ മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ സർവ്വേ റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ഇന്ത്യയില്‍ ഏത് സംസ്ഥാനത്തെ സ്ത്രീകളാണ് കൂടുതലായി മദ്യപിക്കുന്നതെന്നായിരുന്നു സർവ്വേ. മദ്യപിക്കുന്ന പുരുഷൻമാരുടെ കണക്കുകളും ഇതിനോടൊപ്പം പുറത്തുവന്നിട്ടുണ്ട്.

മദ്യം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ ഉളള സംസ്ഥാനം ആസാമാണ്. രാജ്യത്ത് 15നും 49നും ഇടയില്‍ പ്രായമുളള 1.2 ശതമാനം സ്ത്രീകള്‍ മദ്യപിക്കുന്നുണ്ട്. ഇത് ശരാശരി കണക്കാണ്. ആസാമില്‍ 15നും 49നും ഇടയില്‍ പ്രായമുളള സ്ത്രീകളില്‍ 16.5 ശതമാനം പേരാണ് മദ്യപിക്കുന്നത്. രണ്ടാമതായി ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മദ്യം ഉപയോഗിക്കുന്ന സംസ്ഥാനം മേഘാലയ ആണ്. ഇവിടെ 15നും 49നും ഇടയിലുളള സ്ത്രീകളില്‍ 8.7 ശതമാനം പേരാണ് മദ്യപിക്കുന്നത്. സർവേയില്‍ മൂന്നാം സ്ഥാനത്തുളളത് അരുണാചല്‍ പ്രദേശാണ്.

മുൻവർഷങ്ങളില്‍ ഉളള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ സ്ത്രീകള്‍ മദ്യപിക്കുന്നതില്‍ കുറവ് ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും രാജ്യത്ത് 15നും 49നും ഇടയില്‍ പ്രായമുളള സ്ത്രീകളില്‍ 3.3 ശതമാനം പേർ മദ്യം ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പുരുഷ മദ്യപാനികളുളള സംസ്ഥാനം അരുണാചല്‍ പ്രദേശാണ്. 15നും 49നും ഇടയില്‍ പ്രായമുളള പുരുഷൻമാരില്‍ 59 ശതമാനം ആളുകളും മദ്യം ഉപയോഗിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, കോർപ്പറേറ്റ് കമ്ബനികള്‍ക്ക് പേരുകേട്ട മഹാരാഷ്ട്ര, ഡല്‍ഹി, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളുടെ പേരുകള്‍ സർവ്വേയില്‍ ഇടംപിടിച്ചിട്ടില്ലയെന്നതും ശ്രദ്ധേയമാണ്.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.