സിസേറിയന് ശേഷം യുവതിക്ക് വയറുവേദ; പരിശോധനയിൽ വയറ്റില്‍ സർജിക്കല്‍ മോപ്പും പഞ്ഞിയും

ഗുല്‍ബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് (ജിംസ്) ആശുപത്രിയിലെ ഡോക്ടർമാർ പ്രസവ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റില്‍ സർജിക്കല്‍ മോപ്പും പഞ്ഞിയും മറന്നുവെച്ചതായി ആരോപണം.ശസ്ത്രക്രിയക്കുശേഷം യുവതിക്ക് വയറുവേദനയുണ്ടെന്ന് പരാതിപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ അശ്രദ്ധ പുറത്തുവന്നത്.

ഈ മാസം അഞ്ചിനാണ് ഗർഭിണിയായ ഭാഗ്യശ്രീക്ക് ശസ്ത്രക്രിയ നടത്തിയത്. ആഴ്ച കഴിഞ്ഞപ്പോള്‍ യുവതിക്ക് വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. സ്കാനിങ്ങിന് വിധേയയായപ്പോഴാണ് ഡോക്ടർമാരുടെ അശ്രദ്ധ വെളിച്ചത്തുവന്നത്.പിന്നീട് അഫ്സല്‍പൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അവർക്ക് മറ്റൊരു ശസ്ത്രക്രിയ നടത്തി വയറ്റില്‍നിന്ന് സർജിക്കല്‍ മോപ്പും പഞ്ഞിയും നീക്കം ചെയ്തു.

എന്നാല്‍, ജിംസ് ആശുപത്രിയിലെ ഡോക്ടർമാർ ആരോപണങ്ങള്‍ നിഷേധിച്ചു. പ്രസവശേഷം രക്തസ്രാവം നിർത്താൻ രോഗിയുടെ വയറ്റില്‍ ഒരു പാഡ് ഘടിപ്പിച്ചതായി ജില്ല സർജൻ ഡോ. അസ്ന ബേഗ് സംഭവത്തെക്കുറിച്ച്‌ പ്രതികരിച്ചു.

രണ്ടുദിവസത്തിന് ശേഷം അത് നീക്കം ചെയ്യാൻ രോഗി തിരിച്ചെത്തേണ്ടതായിരുന്നു. പക്ഷേ, അവർ എത്തിയില്ലെന്ന് ഡോക്ടർ പറഞ്ഞു. രോഗി നിലവില്‍ സുഖമായിരിക്കുന്നുവെന്നും സങ്കീർണതകളൊന്നും നേരിടുന്നില്ലെന്നും ഡോ. ബേഗ് കൂട്ടിച്ചേർത്തു.

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.