കൊയ്യുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്; കൂട്ടത്തിൽ കേമൻ ആര്: വരുമാന റിപ്പോർട്ടിന്റെ വിശദാംശങ്ങൾ

ഇന്ന് ഒരു കാര്യം അറിയണമെങ്കില്‍ നിങ്ങള്‍ ആദ്യം എന്താണ് ചെയ്യുക? വീട്ടിലെ മുതിര്‍ന്നവരോടോ അല്ലെങ്കില്‍ കൂട്ടുകാരോടോ ചോദിച്ച്‌ കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കാറുണ്ടോ?അതൊക്കെ പണ്ടല്ലെ. ഇന്ന് നമുക്കൊരു സംശയമുണ്ടായി കഴിഞ്ഞാല്‍ ഉടന്‍ ഗൂഗിളില്‍ തിരയും അല്ലെങ്കില്‍ യൂട്യൂബില്‍ നോക്കും. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് വലിയ മാര്‍ക്കറ്റാണ്.

നമുക്ക് ചെറിയ കാര്യങ്ങള്‍ പറഞ്ഞ് തന്നും ഫാമിലിയെ നമുക്ക് മുന്നില്‍ പരിചയപ്പെടുത്തിയുമെല്ലാം ഓരോ ഇന്‍ഫ്‌ളുവന്‍സറും ഉണ്ടാക്കുന്നത് കോടികളാണ്. പഠിച്ച്‌ ജോലി സമ്ബാദിക്കുന്നവരേക്കാള്‍ വരുമാനം വീടും പരിസരവുമെല്ലാം നമുക്ക് പരിചയപ്പെടുത്തി തരുന്ന സമൂഹമാധ്യമ താരങ്ങള്‍ക്കുണ്ട്.

40.6 ലക്ഷം ആളുകളാണ് നമ്മുടെ രാജ്യത്ത് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായിട്ടുള്ളത്. ക്വറൂസ് എന്ന ഇന്‍ഫ്‌ളുവന്‍സര്‍ മാര്‍ക്കറ്റിങ് ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം പറയുന്നത്.

ഒരു ലക്ഷം ഫോളോവേഴ്‌സ് ആയി കഴിഞ്ഞാല്‍ ഒരു മാസം തന്നെ അവരുടെ കൈകളിലേക്ക് എത്തിച്ചേരുന്നത് ലക്ഷങ്ങളാണ്. 20,000 മുതല്‍ രണ്ടര ലക്ഷം രൂപ വരെയാണ് ഇവരുടെ മാസ വരുമാനം. യുട്യൂബില്‍ നിന്നുള്ള വരുമാനം മാത്രമല്ല ബ്രാന്‍ഡ് പ്രൊമോഷന്‍, ഉദ്ഘാടനങ്ങള്‍ എന്നിവയും അവര്‍ക്ക് പണം ലഭിക്കാനുള്ള മാര്‍ഗങ്ങളാണ്. 69 ശതമാനം യുട്യൂബര്‍മാരും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായാണ് അഡ്വെര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, പേളി മാണി, കെഎല്‍ ബ്രോ ബിജു, ഫിറോസ് ചുട്ടിപ്പാറ തുടങ്ങി ഒട്ടനവധി സബ്‌സ്‌ക്രൈബര്‍മാരുള്ള എല്ലാവരുടെയും വരുമാനം ലക്ഷങ്ങളാണ്. ഇവരില്‍ നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട യൂട്യൂബര്‍ ആരാണ്?

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

മീഡിയ അക്കാദമിയില്‍ പി.ജി. ഡിപ്ലോമ പ്രവേശനം

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ കോഴ്സുകളിലേക്കാണ് ഓണ്‍ലൈനായി

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് എന്ന പേരില്‍ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു.

ബീനാച്ചി-പനമരം റോഡില്‍ നിയന്ത്രിത ഗതാഗതത്തിന് അനുമതി

ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് വാഹന ഗതാഗതം അനുവദിച്ചു. നേരത്തെ റോഡ് നവീകരണവും സുരക്ഷാ കട്ടിങ് പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെ കനത്ത മഴ

ക്ഷേമനിധി അംഗത്വം പുതുക്കാന്‍ മെയ് 19 വരെ അവസരം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ 2025 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള അവസാന തീയതി മെയ് 19 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം കല്‍പ്പറ്റ അമ്മൂസ് കോംപ്ലക്സില്‍

പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.