മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ആര്? ആസ്തി കേട്ടാൽ നിങ്ങൾ അമ്പരക്കും: വിശദാംശങ്ങൾ വായിക്കാം…

മോളിവുഡ് ഇന്റ്സ്ട്രി അതിന്റെ ഏറ്റവും മികച്ച ഉയരത്തിലാണ് ഇപ്പോള്‍. കുറഞ്ഞ ബജറ്റില്‍ സിനിമകള്‍ ചെയ്ത് വമ്ബൻ കളക്ഷൻ നേടിയെടുക്കാൻ മലയാള സിനിമക്ക് സാധിക്കുന്നു.മറ്റു ഇൻ്റസ്ട്രികള്‍ ഉയർന്ന ബജറ്റില്‍ സിനിമകള്‍ നിർമ്മിച്ച്‌ കനത്ത നഷ്ടവും സൃഷ്ടിക്കുന്നു.

തുടക്കകാലത്ത് ഇന്ത്യൻ സിനിമയെന്നാല്‍ ബോളിവുഡായിരുന്നു. പക്ഷേ ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ എണ്ണം വർദ്ധിച്ചതോടെ ജനങ്ങളുടെ സിനിമാ ആസ്വാദനവും മാറിമറിഞ്ഞു. അതോടെ മലയാള സിനിമയ്ക്കും അർഹിച്ച സ്വീകാര്യത ലഭിക്കാൻ ഇടയായി.മലയാള സിനിമയിലെ ബിഗ് എം ആണ് മോഹൻലാലും മമ്മൂട്ടിയും.

1971ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മമ്മൂട്ടി സിനിമാ മേഖലയിലേക്ക് ചുവടു വെക്കുന്നത്. എന്നാല്‍ 1980ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ വില്ലൻ വേഷത്തിലൂടെയാണ് മോഹൻലാല്‍ സിനിമയിലെത്തിയത്. ഇരുവരും മലയാള സിനിമയുടെ സുവർണ കാലവും നിലവിലെ വളർച്ചയും മനസിലാക്കിയവരാണ്.

മലയാള സിനിമയില്‍ ആരാണ് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരം?

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടൻ മമ്മൂട്ടിയോ, പൃഥ്വിരാജോ, ദുല്‍ഖർ സല്‍മാനോ അല്ല- അത് മോഹൻലാലാണ്. അദ്ദേഹത്തിന്റെ അഭിനയ മികവിന് ‘ദി കംപ്ലീറ്റ് ആക്ടർ’ എന്നാണ് സിനിമാ ലോകം അറിയപ്പെടുന്നത്. അദ്ദേഹം ഒരു സിനിമയ്ക്ക് വേണ്ടി 8 കോടി മുതല്‍ 17 കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നത്. അതായത് മറ്റു ഇൻ്റസ്ട്രിയിലെ സൂപ്പർ സ്റ്റാറുകള്‍ ഒരു സിനിമക്ക് 200 കോടി വരെ വാങ്ങുമ്ബോള്‍ മോഹൻലാല്‍ വാങ്ങിക്കുന്നത് വളരെ തുച്ഛമായ പ്രതിഫലമായി കണക്കാക്കാം. മലയാള സിനിമ ചെറിയ ഇൻ്റസ്ട്രിയാണെങ്കിലും മറ്റു ഭാഷകളില്‍ താരങ്ങള്‍ 200 കോടിയോളം വാങ്ങിക്കുന്നത് ശരിയാണോ?

2023-ല്‍, രജനീകാന്ത് അഭിനയിച്ച ‘ജയിലർ’ എന്ന തമിഴ് ചിത്രത്തില്‍ മോഹൻലാല്‍ ഒരു അതിഥി വേഷം അവതരിപ്പിച്ചിരുന്നു. ഈ വേഷത്തിന് വലിയ സ്വീകാര്യതയും ലഭിച്ചു. 8 കോടി രൂപയാണ് അദ്ദേഹം ഈ സിനിമക്കു വേണ്ടി വാങ്ങിയത്.

മോഹൻലാലിന്റെ മൊത്തം ആസ്തി?

നിലവിലെ കണക്ക് അനുസരിച്ച്‌ മോഹൻലാലിന്റെ മൊത്തം ആസ്തി ഏകദേശം 410 കോടിയാണ്. സിനിമാ അഭിനയത്തിനു പുറമേ ചലചിത്ര നിർമ്മാണം, ആശിർവാദ് സിനിമാസ് തിയേറ്ററുകള്‍, വിസ്മയാസ് മാക്സ് എന്ന വിദ്യാഭ്യാസ സ്ഥാപനം എന്നിവയും അദ്ദേഹത്തിന്റെ മറ്റു ബിസിനസുകളാണ്.

മോഹൻലാലിന്റെ കാറുകള്‍

അഞ്ച് കോടി രൂപ വിലവരുന്ന ഒരു റേഞ്ച് റോവർ – ഓട്ടോബയോഗ്രഫി
90 ലക്ഷം രൂപ വിലമതിക്കുന്ന ടൊയോട്ട വെല്‍ഫയർ
1.36 കോടി രൂപ വിലവരുന്ന ടൊയോട്ട ലാൻഡ് ക്രൂയിസർ
ഏകദേശം 78 ലക്ഷം രൂപ വിലവരുന്ന മെഴ്‌സിഡസ് ബെൻസ് GL350
ഏകദേശം 4 കോടി വില വരുന്ന ലംബോർഗിനി ഉറൂസ്
മോഹൻലാലിന്റെ വാച്ച്‌ കളക്ഷൻ

മോഹൻലാലിന് ആഢംബര വാച്ചുകളുടെ വലിയോരു കളക്ഷനുണ്ട്.

75-80 ലക്ഷം രൂപ വിലമതിക്കുന്ന പാടെക് ഫിലിപ്പ് അക്വാനട്ട് ടൈം ട്രാവല്‍
45 ലക്ഷം രൂപയില്‍ ആരംഭിക്കുന്ന റിച്ചാർഡ് മില്ലെ 11-03 മക്ലാരൻ
ഏകദേശം 22 ലക്ഷം രൂപ വിലവരുന്ന ബ്രെഗറ്റ് ട്രഡീഷണല്‍ ഓട്ടോമാറ്റിക്ക്
14 ലക്ഷം മുതല്‍ 24 ലക്ഷം രൂപ വരെ വിലയുള്ള റോളക്സ് യാച്ച്‌-മാസ്റ്റർ
4 ലക്ഷം വില വരുന്ന മോണ്ട്ബ്ലാങ്ക് ഓർബിസ് ടെററം വേള്‍ഡ് ടൈം
മറ്റു ആസ്തികള്‍…

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറായ ബുർജ് ഖലീഫയില്‍ മോഹൻലാലിന് ഒരു അപ്പാർട്ട്മെന്റുണ്ട്. എന്നാല്‍ അതിന്റെ വില വെളിപ്പെടുത്തിയിട്ടില്ല.മറുവശത്ത്, മലയാളത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, മമ്മൂട്ടി ഒരു സിനിമയ്ക്ക് വേണ്ടി 4 കോടി മുതല്‍ 10 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ട്. ഇതുവരെയുള്ള കണക്ക് അനുസരിച്ച്‌ മമ്മൂട്ടിക്ക് ഏകദേശം 340 കോടി രൂപയുടെ ആസ്തിയുണ്ട്.

ദേശീയപാത തകരാന്‍ കാരണം നിര്‍മ്മാണത്തിലെ ഗുരുതരവീഴ്ച;സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ല: സണ്ണി ജോസഫ് എം എല്‍ എ

നടവയല്‍ (വയനാട്): ദേശീയപാത തകരാന്‍ കാരണം നിര്‍മ്മാണത്തിലെ ഗുരുതരവീഴ്ചയാണെന്നും സംസ്ഥാനസര്‍ക്കാരിന് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ. വയനാട് നടവയലില്‍ മാധ്യമപ്രവര്‍ത്തകരുടെ

ബസ് യാത്രക്കാരനില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ കടത്തികൊണ്ടുവന്ന എം.ഡി.എം.എ പിടികൂടി.

തിരുനെല്ലി: ബസ് യാത്രക്കാരനില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ കടത്തികൊണ്ടുവന്ന എം.ഡി.എം.എ പിടികൂടി. മലപ്പുറം, മൊന്നിയൂര്‍ വീട്ടില്‍ ചേറശേരി വീട്ടില്‍ എ.പി. ഷക്കീലു റുമൈസ്(29)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പോലീസും ചേര്‍ന്ന് പിടികൂടിയത്. 06.12.2025 തീയതി രാവിലെ

ഉത്സവ സീസണ്‍: കോട്ടയം വഴി മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍

കോട്ടയം: ഉത്സവ സീസണ്‍ കണക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ച് റെയില്‍വെ. യാത്രക്കാരുടെ സൗകര്യാര്‍ഥം കോട്ടയംവഴി മൂന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകളാണ് അനുവദിച്ചത്. ട്രെയിന്‍ നമ്പര്‍ 06083 നാഗര്‍കോവില്‍ ജങ്ഷന്‍-മഡ്ഗാവ് സ്‌പെഷ്യല്‍ ഡിസംബര്‍ 23,

മന്ത്രി റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെന്ന് പരിചയപ്പെടുത്തി; പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

കണ്ണൂര്‍: ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് കണ്ണൂര്‍ നഗരത്തിലെ ബാര്‍ ഹോട്ടല്‍ മാനേജരില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കോട്ടയം സ്വദേശിയും

സൗജന്യ ശസ്ത്രക്രിയ ഡി എം ആശ്വാസ് പദ്ധതിയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജനറൽ സർജറി വിഭാഗം

മേപ്പാടി :പുതുവത്സരത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജനറൽ സർജറി വിഭാഗം നിർധനരും ഡോക്ടർ നിർദ്ദേശിച്ചിട്ടും സാമ്പത്തി കമടക്കമുള്ള മറ്റു പല കാരണങ്ങൾ കൊണ്ട് ശസ്ത്രക്രിയകൾ നടക്കാതെ പോയ രോഗികൾക്കുമായി 2025 ഡിസംബർ 8

സ്നേഹസ്മിതം കുടുംബ സംഗമം നടത്തി

മുട്ടിൽ: കുടുംബം സ്വർഗ്ഗ കവാടം എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി മുട്ടിൽ എഡ്യു സെൻ്ററിൽ സ്നേഹസ്മിതം കുടുംബ സംഗമം നടത്തി. പ്രദേശത്തെ സീനിയർ അംഗങ്ങൾ ഒന്നിച്ച് സംഗമം

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.