മുട്ടയും ഇറച്ചിയും പൂര്‍ണമായി ഒഴിവാക്കി പച്ചക്കറി മാത്രം കഴിച്ചാല്‍ സംഭവിക്കുന്നത്; വിദഗ്ധർ പറയുന്നത്

പൂര്‍ണ സസ്യാഹാരികള്‍ ആണെന്ന് ചിലര്‍ വളരെ അഭിമാനത്തോടെ പറയുന്നത് കേട്ടിട്ടില്ലേ? എന്നാല്‍ അതുകൊണ്ട് ആരോഗ്യത്തിനു പ്രത്യേകിച്ച്‌ ഗുണങ്ങളൊന്നും ഇല്ലെന്നതാണ് യാഥാര്‍ഥ്യം.

പാലും പാല്‍ ഉത്പന്നങ്ങളും പോലും ഒഴിവാക്കിയുള്ള ടോട്ടല്‍ വെജിറ്റേറിയന്‍ ഡയറ്റ് നിങ്ങളുടെ ശരീരത്തിനു ആവശ്യമായ പോഷകങ്ങള്‍ നല്‍കില്ല.

നോണ്‍ വെജ് വിഭവങ്ങളായ ചിക്കന്‍, ഇറച്ചി, മുട്ട, മീന്‍ എന്നിവ വിറ്റാമിന്‍ ‘ബി’യാല്‍ സമ്ബന്നമാണ്. ടോട്ടല്‍ വെജിറ്റേറിയന്‍ ഡയറ്റ് പാലിക്കുന്നവര്‍ക്ക് ഇത് നഷ്ടമാകുന്നു. എല്ലുകള്‍ക്കും പേശികള്‍ക്കും ബലം നല്‍കുന്നത് നോണ്‍ വെജ് വിഭവങ്ങളാണ്. ശരീരത്തില്‍ ഊര്‍ജ്ജം നിലനിര്‍ത്താനും ഹിമോഗ്ലാബിന്‍ അളവ് കുറയാതിരിക്കാനും നോണ്‍ വെജ് വിഭവങ്ങള്‍ അത്യാവശ്യമാണ്. ഇറച്ചി, മീന്‍, മുട്ട എന്നിവ പ്രോട്ടീന്‍ സമ്ബന്നമാണ്. ടോട്ടല്‍ വെജിറ്റേറിയന്‍ ഡയറ്റില്‍ പ്രോട്ടീന്‍ വളരെ കുറവ് മാത്രമേ നിങ്ങളുടെ ശരീരത്തിലേക്ക് എത്തൂ.

നമ്മുടെ ശരീരത്തില്‍ ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കുന്നില്ലെങ്കില്‍ അത് അനീമിയ എന്നറിയപ്പെടുന്ന ഇരുമ്ബിന്റെ കുറവിന് കാരണമാകും. ഇരുമ്ബ് അല്ലെങ്കില്‍ വിറ്റാമിന്‍ ബി 12 ന്റെ കുറവ് ക്ഷീണത്തിന് കാരണമാകും. ചിക്കന്‍, മറ്റ് ഇറച്ചികള്‍, മത്സ്യം, മുട്ട എന്നിവ കഴിച്ചാല്‍ മാത്രമേ ചുവന്ന രക്താണുക്കള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടൂ. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനു കടല്‍ വിഭവങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്.

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

ക്ലർക്ക് മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ, യുപിഐ ആപ്പ് വഴി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ; 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തൽ. സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മണ്ണ് ഇടപാടുകാരിൽ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.