ലൈംഗിക ബന്ധത്തിനിടയിൽ സ്ത്രീകൾ വെറുക്കുന്നത് ഇക്കാര്യങ്ങൾ; പുരുഷന്മാർ നിർബന്ധമായും അറിഞ്ഞിരിക്കുക

ദാമ്ബത്യ ജീവിതത്തില്‍ സെക്‌സിന് വളരെയധികം പാധാന്യമുണ്ട്. ലൈംഗികതയെ സംബന്ധിച്ച്‌ ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ട്. ചിലര്‍ സെക്‌സിലേക്ക് കടക്കുന്നതിന് മുമ്ബ് ദീര്‍ഘമായ ഫോര്‍പ്ലേ ഇഷ്ടപ്പെടുന്നുവെങ്കില്‍ മറ്റു ചിലർ നേരിട്ട് ലൈംഗിക ബന്ധത്തിലേക്ക് കടന്ന് അത് വേഗത്തില്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. യുകെയിലെ ഒരു ജനപ്രിയ സെക്സ് ടോയ് കമ്ബനി വിവിധ ലിംഗക്കാര്‍ക്കും പ്രായക്കാര്‍ക്കും ഇടയില്‍ നടത്തിയ ഒരു സർവേ കണ്ടെത്തിയത് രസകരമായ കാര്യങ്ങളാണ്.

സർവേ അനുസരിച്ച്‌, പത്തില്‍ ഒമ്ബത് പുരുഷന്മാരും സെക്സിനിടെ രതിമൂര്‍ച്ഛ അനുഭവിക്കുന്നു. എന്നാല്‍ പത്തില്‍ ഏഴ് സ്ത്രീകള്‍ മാത്രമാണ് ലൈംഗിക സുഖത്തിന്റെ പാരമ്യത്തിലെത്തുന്നത്. കൂടാതെ പുരുഷന്മാര്‍ കിടക്കയില്‍ ചെയ്യുന്ന പല കാര്യങ്ങളും സ്ത്രീകള്‍ ഇഷ്ടപ്പെടുന്നില്ലെന്നും സര്‍വേ സൂചിപ്പിക്കുന്നു. പഠനത്തില്‍ പങ്കെടുത്ത 30 ശതമാനത്തോളം സ്ത്രീകളും ഏറ്റവും വെറുക്കുന്ന ഒരു കാര്യം പുരുഷന്മാര്‍ക്ക് അവരുടെ ലൈംഗികത വളരെ വേഗം അവസാനിപ്പിക്കുന്നതും വേണ്ടത്ര ഫോര്‍പ്ലേ ഇല്ലാതിരിക്കുന്നതുമാണ്. കൂടാതെ രതിമൂര്‍ച്ഛയുണ്ടോ ഇല്ലയോ എന്ന് സ്ത്രീയോട് ആവര്‍ത്തിച്ച്‌ ചോദിക്കുന്നത് സ്ത്രീകളില്‍ വെറുപ്പ് ഉണ്ടാക്കുന്ന ഒന്നാണ്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ പുരുഷന്മാര്‍ തീര്‍ച്ചയായും ഈ ചോദ്യം ഒഴിവാക്കേണ്ട ഒന്നാണ്.

ലൈംഗികത സ്ത്രീകള്‍ക്ക് സന്തോഷകരമായ ഒരു പ്രവൃത്തിയാക്കാന്‍ ഫോര്‍പ്ലേയില്‍ കുറച്ച്‌ സമയവും ഊര്‍ജവും ചെലവഴിക്കുന്നത് വളരെ പ്രധാനമാണ്. അതുപോലെ പല പുരുഷന്മാരും ഒരു സ്ത്രീയുടെ ജി-സ്പോട്ട് കണ്ടെത്താനാഗ്രഹിക്കുന്നവരാണ്. സെക്സിനിടെ പുരുഷന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മോശമായ കാര്യമാണിത്.ഒരു സ്ത്രീ തന്റെ പുരുഷനെ ഉള്ളിലേക്ക് എത്ര ആഴത്തില്‍ അനുഭവിക്കാന്‍ ആഗ്രഹിക്കുന്നു എന്നത് തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ഇന്റര്‍നെറ്റില്‍ നിന്നുള്ള ഉപദേശങ്ങള്‍ പിന്തുടരരുത്. അത് ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കും.

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

ക്ലർക്ക് മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ, യുപിഐ ആപ്പ് വഴി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ; 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തൽ. സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മണ്ണ് ഇടപാടുകാരിൽ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.