വായ്പുണ്ണ് നിസ്സാര രോഗമല്ല; പല അസുഖങ്ങളുടെയും ആരംഭ ലക്ഷണം ആവാം

വായിലെ അള്‍സര്‍ അഥവ വായ്പ്പുണ്ണ് വളരെ സാധാരണമായി എല്ലാവരിലും കാണാറുണ്ട്. അതുകൊണ്ട് തന്നെ വളരെ നിസാരമായാണ് നമ്മള്‍ ഇവ പരിഗണിക്കുക.

എന്നാല്‍ വായില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരം വ്രണങ്ങള്‍ പല രോഗങ്ങളുടെയും ആദ്യഘട്ട ലക്ഷണമാകാം. മഞ്ഞ, വെള്ള നിറത്തില്‍ വായ്ക്കുള്ളില്‍ ചെറിയ വ്രണങ്ങളായാണ് വായ്പുണ്ണ് ഉണ്ടാവുക.

പല്ലുകള്‍ കൊണ്ടുണ്ടാകുന്ന മുറിവുകള്‍, ചതവ്, വിറ്റാമിനുകളുടെ അഭാവം, അണുബാധ, ബാക്ടീര മൂലവും വായ്പ്പുണ്ണ് ഉണ്ടാകാം. വായില്‍ ഇടയ്ക്കിടെ അള്‍സര്‍ പ്രത്യക്ഷപ്പെടുന്നത് ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങളുടെ ലക്ഷണമാകാമെന്ന് പഠനങ്ങള്‍ പറയുന്നത്. ദഹനനാളത്തെ ബാധിക്കുന്നതും ഓവർലാപ്പിങ് ലക്ഷണങ്ങളുള്ളതുമായ വിട്ടുമാറാത്ത കോശജ്വലന അവസ്ഥകളാണ് ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങള്‍. കൂടാതെ പ്രതിരോധ ശേഷി കുറഞ്ഞാലും ഇത്തരത്തില്‍ വായ്പ്പുണ്ണ് ഇടയ്ക്കിടെ ഉണ്ടാവാം.

ക്രോണ്‍സ് ആന്‍ഡ് സീലിയാക്

ഇവ രണ്ടും ഒരു ഓട്ടോ ഇമ്മ്യൂണല്‍ കണ്‍ഡീഷനാണ്. പാരമ്ബര്യ ജീനാണ് ക്രോണ്‍സ് രോഗത്തിന് കാരണമാകുന്നതെങ്കില്‍ ഗോതമ്ബ്, ബാർലി തുടങ്ങിയവയില്‍ കാണപ്പെടുന്ന ഗ്ലൂട്ടന്‍ എന്ന പ്രോട്ടീനാണ് സെലീയാക് എന്ന രോഗവസ്ഥയെ ട്രിഗര്‍ ചെയ്യുന്നത്. വയറുവേദന, വയറിളക്കം, വിളർച്ച, ക്ഷീണം, ഓക്കാനം, ഛർദ്ദി, സന്ധി വേദന തുടങ്ങിയവയാണ് ഇവയുടെ ലക്ഷണങ്ങള്‍.

ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നതും ശ്രദ്ധിക്കണം. വേദനയും രക്തം ബ്ലീഡ് ചെയ്യുന്നതുമായി അവസ്ഥകള്‍ ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങളുടെ ലക്ഷണമാകാം. കൂടാതെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഇരുമ്ബിന്‍റെയും കുറവ് ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നതിന് കാരണമാകാം.

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ച വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂർ റീജ്യണൽ തിയേറ്റർ ഹാളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത്

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യത്തിലേക്ക്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 1.06 കോടി രൂപ ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കുന്നത്. അമ്പലവയൽ ഗവ. ആശുപത്രിക്ക് സമീപമാണ് 5000 ചതുരശ്ര അടിയിൽ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു.

അമ്പലവയൽ: അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് വാഹനം പൂർണ്ണമായി കത്തിനശിച്ചു. ബാംഗ്ലൂരിൽ നിന്നുള്ളവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1:30-ഓടെ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്താണ് സംഭവം. ഓടുന്നതിനിടെ ബൈക്കിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട

മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി യുവാക്കൾ പിടിയിൽ

കൽപ്പറ്റ : മാനന്തവാടി കണിയാരം മേലേത്ത് വീട്ടിൽ ശ്രീജിത്ത്‌ ശിവൻ (28), കൽപ്പറ്റ ബൈപ്പാസ് റോഡ് എടത്തടത്തിൽ വീട്ടിൽ അമീർ സുഹൈൽ (28) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്.

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ നൂൽപുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തിലെ വിദ്യാർത്ഥികളെ കൊണ്ടുപോകാനും മേള കഴിഞ്ഞ് തിരികെയെത്തിക്കാനും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.