നിങ്ങളുടെ വാട്സാപ്പ് ഹാക്ക് ചെയ്‌തോ…? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആളുകളെ കബളിപ്പിച്ച്‌ പണം തട്ടുന്നതിന് തട്ടിപ്പുകാർ ഓരോ തവണയും പുതിയ വഴികളുമായാണ് രംഗത്തെത്തുന്നത്. ബാങ്ക് അക്കൗണ്ടുകള്‍ കാലിയാക്കുന്നതിനുള്ള അവരുടെ ഏറ്റവും പുതിയ തന്ത്രങ്ങളിലൊന്നാണ് ‘കോള്‍ മെര്‍ജിംഗ് സ്‌കാം’. അപരിചിതരായ ഒരാള്‍ വിളിച്ച്‌ നിങ്ങള്‍ക്ക് മികച്ച തൊഴില്‍ അവസരമുണ്ടെന്ന് പറയുകയോ അല്ലെങ്കില്‍ ഒരു സുഹൃത്തിന്റെ നമ്പറില്‍ നിന്ന് ഇത് സംബന്ധിച്ച്‌ നിങ്ങള്‍ക്ക് സന്ദേശം ലഭിക്കുകയോ ചെയ്താല്‍ നിങ്ങള്‍ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാമ്പത്തിക ഇടപാടുകളിലെ പ്രധാന സുരക്ഷാ നടപടിയായ വണ്‍ ടൈം പാസ്‌വേഡ് (ഒടിപി) ഉപഭോക്താക്കളെ കബളിപ്പിച്ച്‌ മനഃപൂര്‍വമല്ലാതെ വെളിപ്പെടുത്താന്‍ ഈ പുതിയ തട്ടിപ്പ് ഉപയോഗിക്കുന്നു. ഇതിനെ തുടര്‍ന്ന് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസിന് (യുപിഐ) അടിയന്തിര മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഉപഭോക്താക്കളുടെ അറിവില്ലാതെ അവരുടെ വണ്‍ ടൈം പാസ്‌വേഡുകള്‍ വെളിപ്പെടുത്താന്‍ തട്ടിപ്പുകാര്‍ ശ്രമിക്കുന്നതാണ് ഈ തട്ടിപ്പ്. ‘ഇതില്‍ നിങ്ങള്‍ വീഴരുത്…! ജാഗ്രത പാലിക്കുകയും നിങ്ങളുടെ കൈയ്യിലുള്ള പണം സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുക, ഇത് സംബന്ധിച്ച്‌ ബന്ധപ്പെട്ട വിദഗ്ധര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

കോള്‍ മെര്‍ജിംഗ് സ്‌കാം തട്ടിപ്പ് നടത്തുന്നത് എങ്ങനെ..?

ഒരു അജ്ഞാത നമ്പറില്‍ നിന്നുള്ള ഫോണ്‍ കോളിലൂടെയാണ് തട്ടിപ്പ് തുടങ്ങുന്നത്. വിളിക്കുന്നയാള്‍ നിങ്ങളുടെ നമ്പര്‍ ഒരു സുഹൃത്തില്‍ നിന്നാണ് ലഭിച്ചതെന്ന് അവകാശപ്പെടും. തുടര്‍ന്ന് നിങ്ങളുടെ സുഹൃത്ത് മറ്റൊരു നമ്പറില്‍ നിന്ന് നിങ്ങളെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞ് കോള്‍ മെര്‍ജ് ചെയ്യാന്‍ നിങ്ങളോട് ആവശ്യപ്പെടും.
ഇത് തട്ടിപ്പാണെന്ന് മനസ്സിലാക്കാതെ നിങ്ങള്‍ കോള്‍ മെര്‍ജ് ചെയ്യുമ്പോള്‍ ഒരു ബാങ്ക് ഒടിപി വേരിഫിക്കേഷന്‍ നിങ്ങളുടെ കോളിലേക്ക് ലഭിക്കും. ഇത് തട്ടിപ്പുകാര്‍ കൃത്യമായി ചെയ്യും. ഈ തട്ടിപ്പ് മനസ്സിലാക്കാതെ നിങ്ങള്‍ ഒടിപി പങ്കിടുമ്പോള്‍ തട്ടിപ്പുകാര്‍ നിങ്ങളുടെ അക്കൗണ്ടിലെ പണം പിന്‍വലിക്കും. ബാങ്ക് അക്കൗണ്ടിലുള്ള നിങ്ങളുടെ പണം നഷ്ടപ്പെടുകയും ചെയ്യും. കോള്‍ മെര്‍ജിംഗ് തട്ടിപ്പിൽ പണം നഷ്ടപ്പെടാതെ സുരക്ഷിതമായിരിക്കാനുള്ള വഴികള്‍ നോക്കാം.

ഈ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ നിങ്ങളെ സഹായിക്കുന്നതിന് യുപിഐ ചില സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്

1) അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഒരിക്കലും മെര്‍ജ് ചെയ്യരുത്.

2) കോളുകള്‍ മെര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ എല്ലായ്‌പ്പോഴും ജാഗ്രത പാലിക്കുക. പ്രത്യേകിച്ച്‌ അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ളത്.

3) വിളിക്കുന്നയാള്‍ നിയമാനുസൃതമായ ആള്‍ ആണോയെന്ന് പരിശോധിക്കുക

നടപടിയെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ ബാങ്കില്‍ നിന്നോ അറിയുന്ന കോണ്‍ടാക്ടില്‍ നിന്നോ ആണെന്ന് അവകാശപ്പെടുന്ന ആളെ നിങ്ങള്‍ സ്ഥിരീകരിച്ച്‌ ഉറപ്പുവരുത്തേണ്ടതുണ്ട്.

4) സംശയാസ്പദമായ രീതിയില്‍ ഏതെങ്കിലും ഒടിപികള്‍ ലഭിച്ചാല്‍ അത് റിപ്പോര്‍ട്ട് ചെയ്യുക

ഇടപാട് സംബന്ധിച്ച്‌ ഒരു ഒടിപി ലഭിക്കുകയാണെങ്കില്‍ നിങ്ങളുടെ ബാങ്കിനെ അറിയിക്കുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക.

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

ക്ലർക്ക് മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ, യുപിഐ ആപ്പ് വഴി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ; 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തൽ. സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മണ്ണ് ഇടപാടുകാരിൽ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.