പ്രതികള്‍ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും രക്ഷപ്പെടാൻ അനുവദിയ്ക്കരുതെന്നും താമരശ്ശേരിയില്‍ സഹപാഠികള്‍ കൊലപ്പെടുത്തിയ ഷഹബാസിൻ്റെ പിതാവ് ഇഖ്ബാല്‍. പ്രതികള്‍ക്ക് പരമാവധി ശിഷ നല്‍കണം. സംഘർഷത്തിന് പ്രതികളുടെ രക്ഷിതാക്കള്‍ സാക്ഷിയാണ്. മർദ്ദനത്തിന് പിന്നില്‍ ലഹരി സ്വാധീനമുണ്ടോയെന്ന് സംശയമുണ്ടെന്നും ഇഖ്ബാല്‍ പറഞ്ഞു. സർക്കാരിലും കോടതിയിലും വിശ്വാസമുണ്ട്. പോലീസുകാരൻ്റെയും അധ്യാപികയുടെയും മക്കള്‍ പ്രതികളാണ്. പോലീസ് സ്വാധീനത്തിന് വഴങ്ങരുത്. പ്രശ്നങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കണം. പ്രതികാര ചിന്ത ഉണ്ടാവരുതെന്നും ഇഖ്ബാല്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാനാണ് പോലീസിൻ്റെ തീരുമാനം. കൊലപാതകത്തില്‍ നേരത്തെ പിടിയിലായ അഞ്ച് വിദ്യാർത്ഥികള്‍ക്ക് പുറമേ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഇതിനായി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർത്ഥികളുടെയും സമീപത്തെ കടകളില്‍ ആ സമയത്ത് ഉണ്ടായിരുന്ന ആളുകളുടെയും മൊഴി രേഖപ്പെടുത്താനാണ് നീക്കം. സംഘർഷം ഉണ്ടായ ട്യൂഷൻ സെന്‍ററിന് സമീപത്തെ റോഡുകളിലെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവൻ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഷഹബാസിന്‍റെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നതിന് പിന്നാലെയാണ് പോലീസിന്‍റെ നിര്‍ണായക നീക്കം.

കടുവയെ തുരത്താനോ പിടികൂടാനോ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെക്കാൻ ഉത്തരവ്
പനമരം: പച്ചിലക്കാട് പടിക്കംവയൽ പ്രദേശത്തെ മനുഷ്യവാസമുള്ള മേഖലയിലിറങ്ങിയ കടുവയെ തിരികെ വനത്തിലേക്ക് തുരത്താൻ കഴിഞ്ഞില്ലെങ്കിൽ കൂട് വെച്ച് പിടിക്കാൻ ശ്രമിക്കണമെന്നും, അതിലും പരാജയപ്പെടുകയാണെ ങ്കിൽ മയക്കുവെടി വെച്ച് പിടികൂടണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ






