ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി കെസിവൈഎം മാനന്തവാടി രൂപത

മാനന്തവാടി: കെ.സി.വൈ.എം. മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ എന്റെ ഗ്രാമം; റെഡ് റിബണ്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ 2025 ന് തുടക്കമായി. ദ്വാരക എ.യു.പി.സ്കൂളില്‍ വച്ച് മാനന്തവാടി രൂപത പ്രസിഡന്റ് ബിബിൻ പിലാപ്പള്ളി അധ്യക്ഷത വഹിച്ച പരിപാടി വയനാട് അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണറും വിമുക്തി മിഷന്‍ ജില്ലാ മാനേജറുമായ എ.ജെ.ഷാജി ഉദ്ഘാടനം ചെയ്തു. ലക്ഷ്യബോധത്തോടെ ജീവിതത്തില്‍ മുന്നേറേണ്ടതിനെ കുറിച്ച് കുട്ടികളുമായി അദ്ദേഹം സംവദിച്ചു. സ്വന്തം ശരീരവും സാമൂഹികാന്തരീക്ഷവും തകര്‍ക്കുന്ന പ്രലോഭനങ്ങളോട് നോ പറയാനും നല്ലതിനോട് യെസ് പറയാനും ശീലിക്കണമെന്ന് തുടര്‍ന്ന് സംസാരിച്ച മാനന്തവാടി സിവില്‍ എക്സൈസ് ഓഫീസര്‍ പി.വിജേഷ് കുമാര്‍ കുട്ടികളെ ഓര്‍മ്മിപ്പിച്ചു.

ക്യാമ്പയിന്‍റെ ഭാഗമായ റെഡ് റിബണ്‍ ലോഗോയും ചടങ്ങില്‍ പ്രകാശനം ചെയ്തു.
മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ ജിതിന്‍ യു.കെ , , ദ്വാരക എ യു പി സ്കൂൾ എച്ച്.എം. ഷോജി ജോസഫ് , സ്കൂൾ മദർ പി റ്റി യെ അംഗം ഡാനി ബിജു കെ.സി.വൈ.എം. രൂപതാ ഡയറക്ടര്‍ ഫാ.സാന്‍റോ അമ്പലത്തറ കെ.സി.വൈ.എം സംസ്ഥാന സിൻഡിക്കേറ്റ് അംഗവും മിജാറക് പ്രതിനിധിയുമായ ഗ്രാലിയ അന്ന അലക്സ് വെട്ടുകാട്ടിൽ, കെസിവൈഎം രൂപത ട്രഷറർ നവീൻ പുലക്കുടിയിൽ എന്നിവര്‍ സംസാരിച്ചു. 300 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.