സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ് നടത്തുന്ന പി.എസ്.സി മത്സര പരീക്ഷാ പരിശീലനത്തിന് ഉദ്യോഗാര്‍ത്ഥികള്‍, ക്യാമ്പ് അസിസ്റ്റന്റ് എന്നിവരെ തെരഞ്ഞെടുക്കുന്നതിന് പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. പരിശീലനാര്‍ത്ഥികള്‍ക്ക് എസ്എസ്എല്‍സിയും ക്യാമ്പ് അസിസ്റ്റന്റ് തസ്തികയിലേക്ക് പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഡി.ടി.പിയാണ് യോഗ്യത. 18-35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 20 വൈകിട്ട് നാലിന് സുല്‍ത്താന്‍ ബത്തേരി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 04936-202195-7025041215

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







