മാനന്തവാടി ജില്ലാ ഗവ നഴ്‌സിങ് കോളേജിൽ ട്യൂട്ടർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിങ്, കെ.എൻ.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, ആധാർ, പാൻ, വയസ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യ പത്രവുമായി മാർച്ച് 22 രാവിലെ 11 ന് നഴ്‌സിങ് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ 04935 299424

‘ഒന്നും അന്ധമായി വിശ്വസിക്കരുത്’; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ
കാലിഫോര്‍ണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പറയുന്നതെല്ലാം അന്ധമായി വിശ്വസിക്കരുതെന്ന് ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ. എഐ നിക്ഷേപത്തിലെ നിലവിലെ കുതിച്ചുചാട്ടം എല്ലാ കമ്പനികളെയും ബാധിക്കുന്ന ഒരു കുമിള പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







