ഒറ്റ ഇരുപ്പില്‍ ജോലി മുഴുവൻ ചെയ്തു തീർക്കാനുള്ള പദ്ധതിയാണോ? ഒരേ സ്ഥലത്ത് തുടര്‍ച്ചയായി ദീര്‍ഘനേരം ഇരിക്കുബോൾ ശരീരത്തിന് എന്ത് സംഭവിക്കും?

ഒറ്റ ഇരുപ്പില്‍ ജോലി മുഴുവൻ ചെയ്തു തീർക്കാനുള്ള പദ്ധതിയാണോ? എങ്കില്‍ അത് ശീലമാക്കേണ്ട.

നിങ്ങള്‍ ദിവസവും 6 മണിക്കൂറ് വരെ അങ്ങനെ ദീർഘനേരം ഇരിക്കുന്നവരാണെങ്കില്‍ കാത്തിരിക്കുന്നത് ഗൗരവമേറിയ ആരോഗ്യ പ്രശ്നങ്ങളാണ്.

ജോലിയുടെ തിരക്കിനിടയില്‍ ഒരുപക്ഷേ നിങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന ഈ ഒരു കാര്യം ഭാവിയില്‍ ഏറെ ദോഷങ്ങള്‍ ശരീരത്തില്‍ സൃഷ്ടിക്കും. ദീർഘസമയത്തേക്കുള്ള ഈ ഇരിപ്പ് മെറ്റാബോളിസത്തിന് ദോഷകരമാണ്. ഇത് പിന്നീട് അമിതവണ്ണം, ശരീരഭാരം എന്നിവയിലേയ്ക്കും നയിക്കും. ശരീരഭാര നിയന്ത്രണത്തിനും ഈ ശീലം വെല്ലുവിളിയാകും.

പരിമിതമായ ശാരീരിക പ്രവർത്തനങ്ങളാണ് ഈ സമയത്ത് ഉണ്ടാവുക. അത് അവയവങ്ങള്‍ക്ക് ചുറ്റും വിസറല്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാകും, പ്രധാനമായും അടിവയറ്റില്‍. മെറ്റാബോളിസം കുറവായതിനാല്‍ ഇൻസുലിൻ്റെ പ്രവർത്തന ക്ഷമതയും നഷ്ടപ്പെടും. ഇത് അകാല പ്രമേഹത്തിന് കാരണമാകും.
പരിമിതമായ ശാരീരിക പ്രവർത്തനങ്ങളാണ് ഈ സമയത്ത് ഉണ്ടാവുക
കാലക്രമേണ ഇത് കൊളസ്ട്രോളിൻ്റെ അളവും രക്തസമ്മർദ്ദവും വർധിപ്പിക്കും. ഇത് ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ദീർഘനേരം ഇരിക്കുന്നു എന്നതു മാത്രമല്ല. എങ്ങനെ ഇരിക്കുന്നു എന്നതും പ്രധാനമാണ്. കൂനികൂടിയുള്ള ഇരുപ്പ് മിക്കവരിലും കഴുത്ത്, പുറം, നടു എന്നിവിടങ്ങളില്‍ വേദനയുണ്ടാക്കും. മണിക്കൂറുകളോളം ഇത് തുടരുമ്ബോള്‍ സന്ധികള്‍ക്ക് കാഠിന്യം അനുഭവപ്പെടുകയും, ചലനക്ഷമത കുറയുകയും ചെയ്യും.

ഒരു സ്ഥലത്തു തന്നെ അധികനേരം ഇരിക്കുന്നതിനു പകരം 4 മുതല്‍ 5 മിനിറ്റ് വരെ ഇടവേളകളെടുക്കാം. ഇത് നിങ്ങളുടെ സന്ധികള്‍ സജീവമാക്കുന്നതിനും ശരീരത്തിൻ്റെ മെറ്റാബോളിസം വർധിപ്പിക്കുന്നതിനും സഹായിക്കും എന്ന് ഡോ. മഞ്ജുഷ അഗർവാള്‍ പറയുന്നു.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.