നിരവധി ട്രേഡിങ് ആപ്പുകള് ഇന്ന് ഓണ്ലൈനില് ലഭ്യമാണ്. പലരും അതില് സ്ട്രീമിങ് നടത്തി പണം നേടാറുമുണ്ട്. എന്നാല് പലരും അബദ്ധങ്ങളില് ചെന്ന് ചാടാറുമുണ്ട്. നിരവധി തട്ടിപ്പ് ആപ്പുകളാണ് ഇന്ന് നിലവിലുള്ളത്. ഇത്തരത്തില് ആപ്പ് കെണികളില് പോയി വീഴുന്നവര്ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുന്നറിയിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
സമൂഹ മാധ്യമങ്ങളിലും വെബ്സൈറ്റുകളിലും വരുന്ന പരസ്യങ്ങളില് ഓണ്ലൈന് ട്രേഡിങ്ങിലൂടെ പണം നേടാമെന്ന മോഹന വാഗ്ദാനങ്ങളാണ് തട്ടിപ്പുകാര് നല്കുന്നത്. ടെലഗ്രാം ഗ്രൂപ്പുകളിലും ഇത്തരം തട്ടിപ്പുകാര് സജീവമാണ്.
ട്രേഡ് ചെയ്യാന് ഉദ്ദേശിക്കുന്ന ആപ്ലിക്കേഷനുകളെയും വെബ്സൈറ്റുകളെയും പറ്റി വ്യക്തമായി അന്വേഷിച്ചതിനു ശേഷം മാത്രം പണം ഇന്വെസ്റ്റ് ചെയ്യുക. സാമ്പത്തിക തട്ടിപ്പിനിരയായാല് ഒരു മണിക്കൂറിനകം 1930 എന്ന നമ്പരില് പോലീസിനെ അറിയിക്കുക.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ