ഇനി വാഹനങ്ങളിൽ സ്റ്റെപ്പിനി ടയറുകൾ ഉണ്ടാവുകയില്ല, പകരം ഒക്ടോബർ മാസം മുതൽ എത്താൻ പോകുന്നത്

ഇനി വാഹനങ്ങളിൽ സ്റ്റെപ്പിനി ടയറുകൾ ഉണ്ടാവുകയില്ല, പകരം ഒക്ടോബർ മാസം മുതൽ എത്താൻ പോകുന്നത് പഞ്ചർ കിറ്റുകളും ഇലക്ട്രിക് പമ്പും.

ഇപ്പോൾ മിക്ക വാഹനങ്ങളിലും ട്യൂബ് ഇല്ലാത്ത ടയറുകളാണ് ഉപയോഗിക്കുന്നത്, അത്തരം ടയറുകൾ ഉപയോഗിക്കുന്നതിലൂടെ ഇവ പഞ്ചറായാൽ 5 മിനിറ്റ് കൊണ്ട് ഒക്കെ പഞ്ചർ ഒട്ടിക്കാൻ സാധിക്കുന്നതാണ്, അങ്ങനെ വരുകയാണെങ്കിൽ ഒരു സ്‌റ്റെപ്പിനിയുടെ ആവശ്യം അവിടെ തീരെ ഉണ്ടാവുകയില്ല,ആയതിനാൽ തന്നെ വാഹനങ്ങളിൽ സ്റ്റെപ്പിനി ടയറുകൾ ഒഴിവാക്കുകയാണ്, പകരം പഞ്ചർ ഒട്ടിക്കാൻ ഉള്ള പഞ്ചർ കിറ്റും പിന്നെ വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന പമ്പുകളും ആയിരിക്കും വരുക.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ആണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്, ആയതിനാൽ ഒക്ടോബർ മാസം മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റം മൂലം ഇനി വാഹന നിർമ്മാതാക്കൾ വാഹന ഉടമസ്ഥർക്ക് സ്‌റ്റെപ്പിനിക്ക്‌ പകരമായി പാമ്പുകളും കിറ്റുകളും ആയിരിക്കും നൽകുക. ഒരു പരീക്ഷണം എന്ന രീതിയിൽ ആദ്യത്തെ വട്ടം 3500നു താഴെ ഭാരമുള്ള വണ്ടികളിൽ ആയിരിക്കും ഇവ ഏർപ്പെടുത്തുക, ഒപ്പം ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് ഒഴിവാക്കി അവിടെ പഞ്ചർ കിറ്റുകളും, ഇലക്ട്രിക് പാമ്പുകളും സജ്ജീകരിക്കാൻ ആണ് തീരുമാനം.

NSS സ്പെസിഫിക് ഓറിയൻ്റേഷൻ സംഘടിപ്പിച്ചു.

മുട്ടിൽ: മുട്ടിൽ WOVHSS ,NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വളണ്ടിയേഴ്സിനുള്ള സ്പെസിഫിക് ഓറിയൻ്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. NSS മീനങ്ങാടി ക്ലസ്റ്റർ കോഡിനേറ്ററും പ്രശസ്ത ട്രെയിനറുമായ രാജേന്ദ്രൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. സഫുവാൻ

സ്‌റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് :- വിജയികൾക്ക് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സമ്മാനവിതരണം നടത്തി.

കൽപ്പറ്റ:എം.കെ.ജിനചന്ദ്രൻ സ്മാരക ജില്ല സ്റ്റേഡിയത്തിൽ വച്ച് 21, 22 തീയതികളിൽ കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷൻ നടത്തുന്ന സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ. ജെ.ഷാജി സമ്മാനവിതരണം നടത്തി.

സീറ്റൊഴിവ്

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ ഒഴിവുള്ള ഒരു സീറ്റിലേക്ക് എഴുത്ത് പരീക്ഷ നടത്തുന്നു. വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ അധികരിക്കാത്ത പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ജാതി, വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി

നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുള്ള വികസനമുന്നേറ്റം മാതൃകാപരമെന്ന് മന്ത്രി ഒ.ആര്‍ കേളു.

നാടിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ

ശ്രേഷ്ഠ പദ്ധതിയിലേക്ക് അപേക്ഷിക്കാം

പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 9, 11 ക്ലാസുകളില്‍ പഠിക്കാന്‍ അവസരമൊരുക്കുന്ന ശ്രേഷ്ഠ പദ്ധതിയിലേക്ക് ഒക്ടോബര്‍ 30 വൈകിട്ട് അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെയും

പോലീസ് സ്‌മൃതി ദിനം; വീരചരമം പ്രാപിച്ചവർക്ക് വയനാട് പോലീസിന്റെ സ്മരണാഞ്ജലി

കൽപ്പറ്റ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് സ്മരണാഞ്ജലികളർപ്പിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്‌മൃതി ദിനം ആചരിച്ചു. ഡി.എച്ച്.ക്യൂ ക്യാമ്പിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.