അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി നാല് പേര്‍ പനമരം പോലീസിന്റെ പിടിയില്‍. പനമരം സ്വദേശികളായ പറങ്ങോടത്ത് വീട്ടില്‍ മുഹമ്മദ് അലി(36), ചുണ്ടക്കുന്ന് ശ്രീഹരി വീട്ടില്‍ ഹരിദാസന്‍ (50), കണിയാമ്പറ്റ അരുണാലയം വീട്ടില്‍ അരുണ്‍ (48)
ഒറ്റപ്പാലം വാണിയംകുളം മൂച്ചിക്കല്‍ വീട്ടില്‍ മുഹമ്മദ് സാദിഖ് (28) എന്നിവരാണ് പിടിയിലായയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ചുണ്ടക്കുന്നുള്ള ഹരിദാസന്റെ വീട്ടില്‍ പരിശോധന നടത്തിയതിലാണ് 4.71 ഗ്രാം എം.ഡി.എം.എ യുമായി ഇവര്‍ പിടിയിലാവുന്നത്. പനമരം ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി.ജി രാംജിത്തിന്റെ നേതൃത്വത്തില്‍ അസി.സബ് ഇന്‍സ്‌പെക്ടര്‍ ബിനീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനൂപ്, അനീഷ്.ഇ, ജിന്‍സ്, വിനോദ്, അനീഷ് പി.വി, സിവില്‍ പോലീസ് ഓഫീസര്‍മാരായ അജേഷ്, വിനായകന്‍, ഇബ്രായിക്കുട്ടി, നിഖില്‍, ഷിഹാബ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പരിശോധന നടത്തി ഇവരെ പിടികൂടിയത്. പിടിച്ചെടുത്ത എം.ഡി.എം.എ യുടെ ഉറവിടത്തെക്കുറിച്ചും മറ്റും പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍