ബത്തേരി: വയനാടൻ ക്രിക്കറ്റിന് സമഗ്ര സംഭാവന നൽകിവരുന്ന നാസർ
മച്ചാനെ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ആദരിച്ചു. ഈ വർഷത്തെ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിൻ്റെ ടീം ഒബ്സേർവർ ആയി പ്രവർത്തിച്ച ഇദ്ദേഹത്തിന്റെ കീഴിലാണ് കേരളം ആദ്യമായി രണ്ടാം സ്ഥാനം നേടുകയുണ്ടായത്. യോഗത്തിൽ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സത്താർ വിൽട്ടൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ രമേശ് ഉത്ഘാടനം ചെയ്‌തു. ഒളിമ്പ്യൻ ഗോപി, സ്പോർട്‌സ് കൗൺ സിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. സാജിദ് എൻ.സി, അർജുൻ തോമസ്, സി.പി. സുധീഷ്, മുഹമ്മദ് നവാസ് എന്നിവർ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്