ലഹരി ഉപയോഗം ; രോഗികളാകുന്നവരുടെ എണ്ണത്തില്‍ വര്‍ധന

ലഹരി വസ്തുക്കളുടെ അമിത ഉപയോഗംമൂലം രോഗികളാകുന്നവരുടെ എണ്ണത്തില്‍ വൻ വർധന. മദ്യം, മയക്കുമരുന്ന് അടക്കമുള്ള ലഹരി വസ്തുക്കളുടെ അമിത ഉപയോഗംമൂലം ഗുരുതരാവസ്ഥയിലായി സംസ്ഥാനത്ത് നാല് വർഷത്തിനിടെ ചികിത്സ തേടിയത് ഒരുലക്ഷത്തിലേറെ പേരാണെന്ന് സർക്കാർ കണക്കുകള്‍ വ്യക്തമാക്കുന്നു. വിവിധ ജില്ലകളില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളില്‍ 1,16,700 പേരാണ് ചികിത്സ തേടിയത്. 2021-ല്‍ 21,661 പേർ ചികിത്സ തേടിയപ്പോള്‍ 2022-ല്‍ അത് 30,835 ആയി ഉയർന്നു. തൊട്ടടുത്ത വർഷം 30,946 ആണ്. കഴിഞ്ഞ വർഷം 29,936 പേരാണ് ചികിത്സ തേടിയത്. ഏറ്റവും പുതിയ കണക്കനുസരിച്ച്‌ കഴിഞ്ഞ രണ്ടര മാസത്തിനിടെ മാത്രം ചികിത്സ തേടിയത് 3322 പേരാണ്. കൂടുതല്‍പേർ ചികിത്സ തേടിയെത്തിയത് എറണാകുളം ജില്ലയിലാണ്. ഇവിടെ 17,163 പേരാണ് ചികിത്സ തേടിയത്. കൊല്ലം (12,690), കോഴിക്കോട് (12,536), മലപ്പുറം (12,909), കോട്ടയം ജില്ലകളിലും വലിയ രീതിയില്‍ ആളുകള്‍ ചികിത്സ തേടിയിട്ടുണ്ട്. ചികിത്സ തേടിയവരില്‍ 25 പേർ ഇക്കാലയളവില്‍ മരണപ്പെട്ടതായും ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2021ല്‍ എറണാകുളം (03), കാസർഗോഡ് (04) ജില്ലകളിലായി ഏഴ് പേരും 2022-ല്‍ ആലപ്പുഴ (04), എറണാകുളം (01) ജില്ലകളിലായി അഞ്ചും തൊട്ടടുത്ത വർഷം കാസർഗോഡ് 02), തൃശൂർ (01), എറണാകുളം (01), ആലപ്പുഴ (05), തിരുവനന്തപുരം (01) ജില്ലകളിലായി പത്ത് പേരും കഴിഞ്ഞ വർഷം കാസർഗോഡ് (01), ആലപ്പുഴ (01) ജില്ലകളിലായി രണ്ട് പേരും ഈ വർഷം ഇതുവരെ ആലപ്പുഴ ജില്ലയില്‍ ഒരാളുമാണ് മരിച്ചത്. ആരോഗ്യ വകുപ്പിന് കീഴില്‍ നിലവില്‍ 15 ലഹരി വിമോചന കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്. ഇതോടൊപ്പം എക്സൈസ് വകുപ്പിന് കീഴില്‍ വിമുക്തി പദ്ധതിയില്‍ ജില്ല അടിസ്ഥാനത്തില്‍ 14 ലഹരി വിമോചന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ഔഷധചികിത്സ, കൗണ്‍സലിങ്, സാമൂഹിക ചികിത്സ, ഗ്രൂപ്പ് തെറപ്പി അടക്കമുള്ള ഘട്ടങ്ങളിലൂടെയാണ് രോഗികളെ സാധാരണ ജീവിതത്തിലേക്ക് നയിക്കുന്നത്.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.

മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ

തദ്ദേശ തെരഞ്ഞെടുപ്പ് 2025: റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ നേതൃത്വം നല്‍കണമെന്ന് പരിശീലനം ഉദ്ഘാടനം ചെയ്ത് എ.ഡി.എം കെ ദേവകി പറഞ്ഞു. റിട്ടേണിങ്

‘ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്’; നിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു വേണ്ടി മരുന്ന് നല്‍കരുതെന്ന് ആരോഗ്യ വകുപ്പ്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്നു നൽകാൻ പാടില്ല. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നാരോക്കടവ്, മൈലാടുംകുന്ന്, കാജ, പുളിഞ്ഞാല്‍, വെള്ളമുണ്ട റോഡ്, പി.കെ.കെ ബേക്കറി, ഇണ്ടേരിക്കുന്ന്, വാളേരി പ്രദേശങ്ങളില്‍ നാളെ (ഒക്ടോബര്‍ 7) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.

മുട്ടില്‍:- മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി . പലസ്തീന്‍ ജനതയോട് എന്നും അനുകൂല നിലപാട് സ്വീകരിച്ച രാഷ്ട്രിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും അവിടുത്തെ ജനങ്ങള്‍ക്ക്

ശുഭയാത്ര പദ്ധതിയില്‍ 41 പേര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയര്‍

ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ശുഭയാത്രാ പദ്ധതിയിലൂടെ 41 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയറുകള്‍ക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.