പടിഞ്ഞാറത്തറ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിളക്കമാർന്ന വിജയം. യു.ഡി. എഫ് പാനലിൽ നിന്നും കെ.കെ. മമ്മൂട്ടി, പി.കെ .വർഗ്ഗീസ്, എ.എം ശാന്തകുമാരി, എം.പി. ചെറിയാൻ, കൃഷ്ണൻ ,അബ്ദുൾ നിസാർ,അബ്ദുൾ മുനീർ എൻ.കെ, സൗദ അബ്ദുൾ റഹിമാൻ, ഷമീന നൗഫൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
യു.ഡി.എഫ് പ്രവർത്തകർ പടിഞ്ഞാറത്തറ ടൗണിൽ വിജയാഹ്ളാദ പ്രകടനം നടത്തി.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







