എൻഎസ്എസ് നിർമ്മിച്ച പൊതു കിണർ നാടിന് സമർപ്പിച്ചു.

ഡബ്ല്യൂഎംഒ ഇമാം ഗസ്സാലി ആർട്സ് ആൻഡ് സയൻസ് കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് പനമരം ആറാം മൈൽ പഴഞ്ചേരികുന്ന് ഉന്നതിയിലെ ജനങ്ങൾക്കായി നിർമ്മിച്ച പൊതുകിണറിന്റെ സമർപ്പണോദ്ഘാടനം വാർഡ് മെമ്പർ ആഷിക് നിർവഹിച്ചു. ഡബ്ല്യൂഎംഒ ഐജി കോളേജ് പ്രിൻസിപ്പൽ ഡോ: പി ടി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി നിർമ്മിച്ച പൊതുകിണർ പ്രദേശവാസികളുടെ ആരോഗ്യവും ജീവിതനിലവാരവും ഉയർത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് പ്രിൻസിപ്പൽ ഡോ: പി ടി അബ്ദുൽ അസീസ് പറഞ്ഞു.
ജനകീയമായി നിർമ്മിച്ച പൊതു കിണർ, ശുദ്ധമായ കുടിവെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ എല്ലാ കുടുംബങ്ങൾക്കും ലഭ്യമാക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

പൊതുകിണർ നിർമ്മാണത്തിനായി എൻ എസ് എസ് വോളന്റീർസ് സമാഹരിച്ച തുക കോളേജ് കൺവീനർ ഡോ: കെ ടി അഷ്‌റഫ്‌, നിർമ്മാണ കമ്മിറ്റി പ്രസിഡന്റ്‌ ഖാസിം പുഴക്കലിന് കൈമാറി. പി ടി എ പ്രസിഡന്റ്‌ മൊയ്‌ദു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷെറീന എം എ, അബ്ദുള്ള ഹാജി,
ആയാർ മൊയ്‌തുട്ടി
ഉള്ളിശ്ശേരി, കെ വി സുരേന്ദ്രൻ, അശോകൻ കല്ലിങ്ങൽ, തോമസ് ആര്യപ്പള്ളി എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.