ജ്യോതിർഗമയ 16-ാം വാർഷികം: രക്ത ദാനവാരാചരണത്തിന് തുടക്കമായി

മാനന്തവാടി: ടീം ജ്യോതിർഗമയ തുടർച്ചയായ 16-ാം വർഷവും പീഡാനുഭവ വാരം രക്ത ദാനവാരമായി ആചരിച്ചു. നാൽപതാം വെള്ളി മുതൽ ഈസ്റ്റർ വരെ നടക്കുന്ന രക്ത ദാനവാരാചരണത്തിന്റെ ഉദ്ഘാടനം കവി സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്തു. വള്ളിയൂർക്കാവ് ക്ഷേത്രം ട്രസ്റ്റി ടി.കെ. അനിൽകുമാർ അവയവ ദാന സമ്മതപത്രം കൈമാറി. ടീം ജ്യോതിർഗമയ കോ -ഓർഡിനേറ്റർ കെ.എം. ഷിനോജ് ഏറ്റുവാങ്ങി. മാനന്തവാടി ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങിൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ബേബി പൗലോസ് അധ്യക്ഷത വഹിച്ചു. സി ഡിറ്റ് ഡയറക്ടർ എ.വി. അനീഷ് സന്ദേശം നൽകി. ടീം ജ്യോതിർഗമയയ്ക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. മൃദുലാൽ കൈമാറി. സ്പന്ദനം
പ്രസിഡന്റ് ഫാ. വർഗീസ് മറ്റമന, മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സഹ വികാരി ഫാ.വർഗീസ് താഴത്തേക്കുടി, സി എസ് ഐ പള്ളി വികാരി ഫാ. കോശി ജോർജ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി . ക്യാമ്പിൽ ആദ്യം രക്തം നൽകിയ കണിയാരം സെൻ്റ് ജോസഫ് കത്തീഡ്രൽ ട്രസ്റ്റി ജോസ് തോമസിന് ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബിനിജ മെറിൻ ജോയ് സർട്ടിഫിക്കറ്റ് നൽകി. മാനന്തവാടി മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് കെ. ഉസ്മാൻ, ട്രഷറർ സിബി നെല്ലിച്ചുവട്ടിൽ, ടീം കനിവ് രക്ഷാധികാരി മോഹൻദാസ്, ഫാ. ഷിൻസൺ മത്തോക്കിൽ, ഫാ. ജോസഫ് പള്ളിപ്പാട്ട്, ഫാ. വിനോദ്, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. അർച്ചന രാജൻ, സൺഡേ സ്കൂൾ ഡിസ്ട്രിക് ഇൻസ്പെക്ടർ എബിൻ പി. ഏലിയാസ്, നഴ്സിങ്ങ് സൂപ്രണ്ട് ബിനി രാജു, ഡപ്യൂട്ടി നഴ്സിങ്ങ് സൂപ്രണ്ട് മേരി ജാസ്മിൻ, ഭദ്രാസന കൗൺസിൽ അംഗം ബേബി മേച്ചേരി പുത്തൻപുരയിൽ, പള്ളി സെക്രട്ടറി റിജോയ് നടുത്തോട്ടത്തിൽ, ഷീജ ഫ്രാൻസിസ്, ജാഫർ തലപ്പുഴ, ഷാജി കൊയിലേരി, എന്നിവർ പ്രസംഗിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ബത്തേരി, മേപ്പാടി, കൽപറ്റ, മാനന്തവാടി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ രക്ത ബാങ്കുകളിലായി വൈദീകർ, സൺഡേ സ്കൂൾ അധ്യാപകർ, രക്ഷിതാക്കൾ, യൂത്ത് അസോസിയേഷൻ പ്രവർത്തകർ തുടങ്ങിയവർ രക്തദാനം നടത്തും.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.