ജീവൻ രക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്ത് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി : ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വോളന്റിയേഴ്സും സംയുക്തമായി ജീവൻ രക്ഷാ ഉപകരണമായ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു.
കിടപ്പുരോഗികൾക്ക് ജീവ വായുവിനായി ഓക്സിജൻ സിലിണ്ടറുകൾ ഉപയോഗിക്കുന്നതിനു പകരം അന്തരീക്ഷത്തിലെ ശുദ്ധമായ ഓക്സിജൻ ലഭ്യമാക്കുന്ന ഉപകരണമാണ് ഓക്സിജൻ കോൺസെൻട്രേറ്റർ.
ജീവൻ കാരുണ്യ പ്രവർത്തനങ്ങളിൽ ഗണ്യമായ പങ്കുവഹിക്കുന്ന വിവിധ പെയിൻ & പാലിയേറ്റീവ് കെയർ യൂണിറ്റുകളായ മൂപ്പൈനാട് പഞ്ചായത്ത് പാലിയേറ്റീവ് യൂണിറ്റ്, കല്പറ്റ ചാരിറ്റബിൾ സൊസൈറ്റി, സ്പർശം റിലീഫ് സെൽ അരപ്പറ്റ, ജ്യോതി പെയിൻ & പാലിയേറ്റീവ് യൂണിറ്റ് മേപ്പാടി, പീസ് വില്ലേജ് പിണങ്ങോട്, സാന്ത്വനം റിലീഫ് സെൽ റിപ്പൺ എന്നീ സെന്ററുകളിലേക്കാണ് ജീവൻ രക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തത്.
ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ വെച്ച് നടന്ന ഉപകരണങ്ങളുടെ വിതരണോദ്ഘാടനം മൂപ്പൈനാട് പഞ്ചായത്ത്‌ പാലിയേറ്റീവിന് വേണ്ടി വൈസ് പ്രസിഡന്റ്‌ ഷഹബാൻ സലാമിന് കൈമാറിക്കൊണ്ട് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവ്വഹിച്ചു. ചടങ്ങിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ്‌ പള്ളിയാൽ, ആസ്റ്റർ വളണ്ടിയർ ലീഡ് മുഹമ്മദ്‌ ബഷീർ, ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ലിഡാ ആന്റണി, ഫാർമസി പ്രിൻസിപ്പാൾ ഡോ.ലാൽ പ്രശാന്ത് എന്നിവർ പങ്കെടുത്തു.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.