ഭാര്യ തനിക്കെതിരെ പോലീസിൽ പരാതിപ്പെട്ടതിന് പിന്നാലെ ജീവനൊടുക്കി യുവാവ്

ഭാര്യ തനിക്കെതിരെ പോലീസില്‍ പരാതിh നല്‍കിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ബറേലി സ്വദേശി രാജ് ആര്യയെന്ന 28 വയസുകാരനാണ് ആത്മഹത്യ ചെയ്തത്.ഭാര്യ സിമ്രാൻ രാജിനെതിരെ പോലീസില്‍ പരാതി നല്‍കുകയും യുവാവ് ഒരു ദിവസം പോലീസ് കസ്റ്റഡിയില്‍ കഴിയുകയും ചെയ്തു. ശേഷം വീട്ടിലെത്തിയ യുവാവ് ‘അമ്മേ, ഞാൻ എന്നന്നേക്കുമായി ഉറങ്ങാൻ പോകുന്നു’ എന്ന് പറഞ്ഞ ശേഷം തൂങ്ങി മരിക്കുകയായിരുന്നു.

ആര്യനും ഭാര്യ സിമ്രാനും തമ്മില്‍ കുടുംബ പ്രശനങ്ങളുണ്ടായിരുന്നു. ഇരുവരും തമ്മില്‍ കലഹവും പതിവായിരുന്നുവെന്ന് രാജിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ തനിക്കെതിരെ പോലീസില്‍ കേസ് കൊടുത്തതിലുള്ള മനോവിഷമത്തിലാണ് രാജ് ആത്മഹത്യാ ചെയ്തെന്ന് കുടുംബം ആരോപിച്ചു.

നീ
10.30 ഓടെ ജയിലിലേക്ക് പോകും, ആശംസകള്‍” എന്ന് സിമ്രാൻ ഇൻസ്റ്റഗ്രാമില്‍ സ്റ്റോറി ഇട്ടിരുന്നു. ഒരു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് ഒരു മകനുണ്ട്. കുറച്ചു ദിവസം മുൻപ് സിമ്രാൻ വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. രാജ് രണ്ട് ദിവസം മുൻപ് സിമ്രാനെ തിരികെ വിളിക്കാൻ ചെന്നപ്പോള്‍ ഒപ്പം വിടാൻ സിമ്രാന്‍റെ വീട്ടുകാർ തയ്യാറായില്ല. സിമ്രാന്‍റെ അച്ഛനും സഹോദരങ്ങളും രാജിനെയും അച്ഛനെയും ആക്രമിച്ചെന്ന് രാജിന്‍റെ സഹോദരി പറയുന്നു. രാജിനും കുടുംബത്തിനുമെതിരെ സിമ്രാന്റെ കുടുംബം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് രാജിനെ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

കസ്റ്റഡിയിലെടുത്ത രാജിനെ രാത്രി മുഴുവൻ പോലീസ് മർദിച്ചെന്ന് കുടുംബം ആരോപിച്ചു. പോലീസ് ഉദ്യോഗസ്ഥനായ സിമ്രാന്‍റെ സഹോദരനാണ് മർദനത്തിന് നേതൃത്വം നല്‍കിയതെന്നും കുടുംബം പറഞ്ഞു. സ്റ്റേഷനില്‍ നിന്ന് അസ്വസ്ഥനും അപമാനിതനുമായാണ് രാജ് മടങ്ങിയതെന്ന് കുടുംബം പറയുന്നു. പിറ്റേന്ന് രാവിലെ എഴുന്നേല്‍പ്പിക്കാൻ ചെന്ന അമ്മയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അപ്പോഴേക്കും രാജ് മരിച്ചിരുന്നു. സിമ്രാന് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്ന് രാജിന്റെ സഹോദരി പറഞ്ഞു. ഏറെ നേരം മറ്റൊരാളുമായി സിമ്രാന് സംസാരിക്കാറുണ്ടായിരുന്നതായും രാജിന്റെ സഹോദരി ആരോപിച്ചു. രാജിന്റെ കുടുംബം വിഷയത്തില്‍ പരാതി നല്‍കുന്ന മുറയ്ക്ക് കേസ് ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് സിഐ അജയ് കുമാർ പറഞ്ഞു.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.