ഇഷ്ട നമ്പറിനായി ലേലത്തിന് ഇറങ്ങി യുവ സിനിമ താരങ്ങൾ; ചുളിവിൽ സ്വന്തമാക്കി കുഞ്ചാക്കോ ബോബൻ; 2.3 5 ലക്ഷം വരെ വിളിച്ച് പിന്മാറി നിവിൻ പോളി

ഇഷ്ട നമ്ബർ സ്വന്തമാക്കാൻ എറണാകുളം ആർടി ഓഫീസില്‍ സിനിമാ താരങ്ങളുടെ വാശിയേറിയ മത്സരം. കുഞ്ചാക്കോ ബോബനും നിവിൻ പോളിയുമാണ് തങ്ങളുടെ പുതിയ ആഡംബര കാറുകള്‍ക്ക് ഇഷ്ടനമ്ബർ സ്വന്തമാക്കാൻ കഴിഞ്ഞ ദിവസം ആർടി ഓഫീസിനെ സമീപിച്ചത്. കെഎല്‍ 07 ഡിജി 0459 നമ്ബറിനാണ് കുഞ്ചാക്കോ രംഗത്തെത്തിയത്. കെഎല്‍ 07 ഡിജി 0011 നമ്ബറിനായി നിവിനും അപേക്ഷിച്ചു.

0459 നമ്ബർ ഫാൻസി നമ്ബറല്ലാത്തതിനാല്‍ മറ്റാവശ്യക്കാർ ഉണ്ടാകില്ലെന്നാണ് ആർടി ഓഫീസ് ഉദ്യോഗസ്ഥർ കരുതിയിരുന്നതെങ്കിലും ഈ നമ്ബറിന് വേറെ അപേക്ഷകർ എത്തിയതോടെ നമ്ബർ ലേലത്തില്‍ വയ്ക്കുകയായിരുന്നു. ഓണ്‍ലൈനായി നടന്ന ലേലത്തില്‍ 20,000 രൂപ വിളിച്ച്‌ കുഞ്ചാക്കോ ബോബൻ തന്നെ നമ്ബർ സ്വന്തമാക്കി.

അതേസമയം നിവിൻ പോളിയുടേത് ഫാൻസി നമ്ബറായതിനാല്‍ വാശിയേറിയ ലേലം വിളിയാണ് നടന്നത്. ഒടുവില്‍ സ്വകാര്യ കമ്ബനി 2.95 ലക്ഷം രൂപയ്ക്ക് നമ്ബർ സ്വന്തമാക്കി. നിവിൻ 2.34 ലക്ഷം രൂപ വരെ വിളിച്ച്‌ പിൻമാറുകയായിരുന്നു. കഴിഞ്ഞ ദിവസം കെഎല്‍ 07 ഡിജി 0007 46.24 ലക്ഷം രൂപയ്ക്കും കെഎല്‍ 07 ഡിജി 0001 25.52 ലക്ഷം രൂപയ്ക്കും ലേലത്തില്‍ പോയിരുന്നു

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.