കേണിച്ചിറ: കേണിച്ചിറ കേളമംഗലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്
ആത്മഹത്യക്ക് ശ്രമിച്ചു. കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജിൽസൺ (42) ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെ ടുത്തിയത്. തുടർന്ന് ഇയാൾ വിഷം കഴിച്ച ശേഷം തൂങ്ങി മരിക്കാൻ ശ്രമിച്ചതായും അത് പരാജയപ്പെട്ടതോടെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. ഇയാളെ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സാമ്പത്തിക ബാധ്യത മൂലവും മറ്റുമാണ് ജിൽസൺ ഇത്തരത്തിൽ ചെയ്തതെന്നാണ് വിവരം. മരിക്കാൻ പോകുന്നതിന്റെ സൂചന നൽകി കൊണ്ട് ജിൽസൺ സുഹൃത്തിന് അർധരാത്രി ശബ്ദ സന്ദേശം അയച്ചിരുന്നു. എന്നാൽ പുലർ ച്ചെയാണ് സുഹൃത്ത് സന്ദേശം കണ്ടതെന്നും ഉടനെ ബന്ധുക്കളെ വിവരമറിയിച്ച് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞതെന്നും നാട്ടു കാർ പറഞ്ഞു. സംഭവ സമയം മക്കൾ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും മറ്റൊരു മുറിയിലായതിനാൽ ഒന്നുമറിഞ്ഞില്ലായിരുന്നു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ