കാസർഗോഡ്: കേരളത്തിലെ ആദ്യ ബാറ്ററി എനര്‍ജി സ്റ്റോറേജ് പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. കാസര്‍ഗോഡ് മൈലാട്ടി 220 കെ.വി സബ്സ്റ്റേഷന്‍ പരിസരത്താണ് സംസ്ഥാനത്തെ ആദ്യ ബെസ് പദ്ധതി നടപ്പാക്കുന്നത്. നാല് മണിക്കൂര്‍ തുടര്‍ച്ചയായോ അല്ലാതെയോ വൈദ്യുതി ലഭ്യമാക്കാനാകുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണ് ഇത് എന്ന സവിശേഷതയും ഉണ്ട്. പകല്‍ സമയത്ത് കുറഞ്ഞ വിലയ്ക്ക് സുലഭമായ വൈദ്യുതി ഉന്നതശേഷിയുള്ള ബാറ്ററികളില്‍ ശേഖരിച്ച്, വൈദ്യുതി ഉപയോഗം കൂടിയ വൈകുന്നേരത്തെ പീക്ക് മണിക്കൂറുകളില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ബെസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം. ഇത്തരം പദ്ധതികള്‍ വിജയകരമായി നടപ്പാക്കി പരിചയമുള്ള സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് കെഎസ്ഇബി ഈ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തിനോ കെഎസ്ഇബിക്കോ പ്രാരംഭ മുതല്‍മുടക്കില്ല എന്നതാണ് മറ്റൊരു വലിയ സവിശേഷത. പദ്ധതി പി.പി.പി മാതൃകയില്‍ നടപ്പാക്കുന്നതിന്റെ കരാര്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ സാന്നിധ്യത്തില്‍ കെഎസ്ഇബി സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി കൈമാറി.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്