മരിക്കാൻ പോകുന്നുവെന്ന് വിദേശത്തുള്ള സ്വന്തം അച്ഛനെ വിളിച്ചു പറഞ്ഞു; ഭർതൃ മാതാവുമായി ഉണ്ടായിരുന്നത് ചില്ലറ പ്രശ്നങ്ങൾ: മക്കളുമൊത്ത് ജീവനൊടുക്കാൻ ജിസ് മോളെ പ്രേരിപ്പിച്ചത് എന്ത്?

എല്‍എല്‍എം ബിരുദധാരി, ഹൈക്കോടതിയില്‍ അഭിഭാഷക, പാലാ കോടതിയിലും പ്രാക്ടീസ്, മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുൻപ്രസിഡന്റ്, സാമ്ബത്തികഭദ്രതയുള്ള കുടുംബം. രണ്ട് പിഞ്ചുകുട്ടികളുമായി മീനച്ചിലാറ്റില്‍ ജീവനൊടുക്കിയ അഡ്വ. ജിസ്മോളുടെ കുടുംബ പശ്ചാത്തലമിങ്ങനെ. ഇവരുടെ കുടുംബത്തില്‍ മറ്റ് ഗുരുതര പ്രശ്നങ്ങളൊന്നുമില്ലെന്നാണ് സമീപവാസികളും നാട്ടുകാരും പറയുന്നത്.

പിന്നെ എന്തിനാണ് ഒന്നുംനാലും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളുമായി ഇവർ ജീവനൊടുക്കിയത്? ബന്ധുക്കള്‍ക്കും നാട്ടുകാർക്കും ഒരുപോലെ അവിശ്വസനീയമാണ് ഈ കൂട്ടമരണത്തിന് കാരണം. ഫാനില്‍ തൂങ്ങാനും അണുനാശിനി കുടിക്കാനും ശ്രമിച്ചതിന്റെ അടയാളങ്ങളും കൈഞരമ്ബ് മുറിച്ചപ്പോഴുണ്ടായ രക്തക്കറയും മാത്രമാണ് വീട്ടിലെത്തിയ പോലീസിനും കാണാനായത്.

ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ താൻ ഇവരുടെ വീട്ടിലെത്തി ബെല്ലടിച്ചെങ്കിലും കതക് തുറന്നില്ലന്ന് വീട്ടുജോലിക്കാരി ബന്ധുക്കളോട് പറഞ്ഞു. വീടിന്റെ പിന്നിലൂടെയെത്തി വിളിച്ചപ്പോള്‍ താൻ കുളിമുറിയിലാണെന്ന് ജിസ്മോള്‍ വിളിച്ചുപറഞ്ഞു. അവരെല്ലാം ആശുപത്രിയില്‍ പോയി, താനിന്ന് ഓഫീസില്‍ പോകുന്നില്ല, ചേച്ചി തിരികെപ്പൊയ്ക്കോളാനും വീടിനുള്ളില്‍നിന്ന് വിളിച്ചുപറഞ്ഞു. ജനാലയും അടച്ചനിലയിലായിരുന്നു. ഇതോടെ താൻ തിരികെപ്പോയതായും ജോലിക്കാരി പറയുന്നു.

താൻ മരിക്കാൻ പോവുകയാണെന്ന് വിദേശത്തുള്ള അച്ഛനെ ജിസ്മോള്‍ വിളിച്ചറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. അച്ഛൻ ഈ വിവരം ജിമ്മിയെ അറിയിച്ചു. അർബുദ ചികിത്സയിലുള്ള അമ്മയ്കൊപ്പം ആശുപത്രിയിലായിരുന്ന ജിമ്മി ഉടൻ മടങ്ങിവന്നെങ്കിലും വീട് പൂട്ടിയനിലയിലായിരുന്നു.

അതേസമയം ജിസ്മോളും ഭർത്തൃമാതാവും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും പറയുന്നുണ്ട്. എന്നാല്‍, ഇവരുടെയിടയില്‍ ജീവനൊടുക്കാൻ മാത്രമുള്ള പ്രശ്നങ്ങളിെല്ലന്നാണ് സംഭവമറിഞ്ഞ് വീട്ടിലെത്തിയവർ പറയുന്നത്. ‘ഇന്നലെയും പള്ളിയില്‍പോയി തിരി കത്തിച്ചതാണ്, മക്കളെ കൊതിതീരെ കാണാനോ, സ്നേഹിക്കാനോ കഴിഞ്ഞില്ല, എനിക്കിനി ഇവിടെ ആരുണ്ടെ’ന്നും ചോദിച്ചുള്ള ഭർത്താവ് ജിമ്മിയുടെ കരച്ചില്‍ കണ്ടുനിന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും കണ്ണുനിറയ്ക്കുന്നതായിരുന്നു. വീട്ടിനുള്ളിലായിരുന്ന ജിമ്മിയെ പോലീസ് നടപടികളുടെ ഭാഗമായി പുറത്തേക്കിറക്കിയപ്പോഴായിരുന്നു ജിമ്മിയുടെ കരച്ചില്‍. അയർക്കുന്നം പോലീസാണ് വീട്ടിലെത്തി പരിശോധന നടത്തിയത്.

നീറിക്കാട് തൊണ്ണൻമാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോള്‍ തോമസ് (34), മക്കളായ നേഹ(5), പൊന്നു(1) എന്നിവരാണ് മരിച്ചത്. ജിസ്മോള്‍ പാലാ കോടതിയിലും ഹൈക്കോടതിയിലുമായി പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്. സ്വകാര്യബസ് ഉടമയും കാരിത്താസ് ആശുപത്രിയിലെ ഇലക്‌ട്രിക്കല്‍ എൻജീനിയറുമാണ് ഭർത്താവ് ജിമ്മി.

കണ്ണമ്ബൂരക്കടവില്‍ കുട്ടികള്‍ ഒഴുകിപ്പോകുന്നത് നാട്ടുകാർ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ പുഴയിലിറങ്ങി കുട്ടികളെ കരയ്ക്കെത്തിച്ചു. ആറുമാനൂർ ഭാഗത്ത് ആറ്റിറമ്ബില്‍നിന്ന് അമ്മയെയും കണ്ടെത്തി. ഉടൻ ഇവരെ തെള്ളകത്തെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂവരുടെയും മരണം സ്ഥിരീകരിച്ചു. ജിസ്മോളുടെ കൈത്തണ്ട മുറിച്ചനിലയിലായിരുന്നു. വീടിനുള്ളില്‍ അണുനാശിനി പരന്നൊഴുകിയ നിലയിലുണ്ട്. ഫാനില്‍ തൂങ്ങാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങളും പോലീസ് കണ്ടെത്തി. മുറിക്കുള്ളില്‍ രക്തക്കറയും കാണാനുണ്ട്.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.