അന്യ സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏജന്റ് ആയി പ്രവർത്തിക്കുന്ന സീനിയർ വിദ്യാർത്ഥികൾ സൃഷ്ടിക്കുന്നത് വൻ ഭീഷണി; അഡ്മിഷൻ എടുക്കുന്ന കുട്ടികൾ പലപ്പോഴും എത്തിപ്പെടുന്നത് ലഹരി പെൺവാണിഭ സംഘങ്ങളുടെ കൈകളിൽ; മക്കളെ അന്യ സംസ്ഥാനങ്ങളിൽ പഠനത്തിന് പറഞ്ഞയക്കുന്ന മാതാപിതാക്കൾ നിർബന്ധമായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

അഡ്മിഷനും ലോണും സ്കോളർഷിപ്പും തരപ്പെടുത്തികൊടുക്കുമെന്ന വാഗ്ദാനങ്ങളുമായി അന്യ സംസ്ഥാനങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ സീനിയർ വിദ്യാർഥികൾ ഇടനില നിന്ന് ബന്ധുമിത്രാതികൾക്കും സുഹൃത്തുക്കൾക്കും അഡ്മിഷൻ തരപ്പെടുത്തി കൊടുത്ത് കമ്മീഷൻ പറ്റുന്ന പ്രവണത കേരളത്തിൽ വർദ്ധിച്ചു വരികയാണ്. വർഷങ്ങളായി മേഖലയിൽ നിലനിൽക്കുന്ന ഏജന്റുമാരെ ഒഴിവാക്കുവാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത്തരം ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഇത്തരത്തിൽ തുക സമ്പാദിക്കുന്ന വിദ്യാർത്ഥികൾ കഞ്ചാവ്, MDMA, സ്റ്റാമ്പ്‌ തുടങ്ങിയ മാരക സിംതെറ്റിക് ഡ്രഗ്സ് വാങ്ങുന്നതിനും ഉപയോഗിക്കുകയും ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ ലഹരിക്ക് അടിമപ്പെടുന്നതായും തെളിയിക്കുന്ന നിരവധി സംഭവങ്ങളും പുറത്തുവരുന്നുണ്ട്. ലഹരിക്കപ്പെടുന്ന ഇവരെ ആൺ പെൺ ഭേദമില്ലാതെ അന്യസംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ലഹരി മാഫിയകൾ കാരിയർമാരായും കച്ചവടക്കാരായും ഉപയോഗിക്കുന്നു എന്നതും വസ്തുതയാണ്.

സീനിയർ വിദ്യാർത്ഥികളുടെ ഇടനിലയിൽ അഡ്മിഷൻ എടുക്കുന്നവർക്കും വെല്ലുവിളികൾ

സീനിയർ വിദ്യാർത്ഥികൾ വഴി അഡ്മിഷൻ തരപ്പെട്ടുത്തി പുതിയതായി കടന്ന് വരുന്ന വിദ്യാർത്ഥികൾ അന്യസംസ്ഥാനങ്ങളിലേക്ക് എത്തുന്നവർ സീനിയർ വിദ്യാർത്ഥികൾ വഴി മാഫിയ ലഹരി സംഘങ്ങളിലും എത്തിച്ചേരുന്നു എന്നതാണ് ഗുരുതരമായ മറ്റൊരു അപകടം. ആദ്യമാദ്യം റാഗിംഗ് പോലുള്ള പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം തേടുവാൻ സീനിയർ വിദ്യാർത്ഥികളെയും മാഫിയ സംഘങ്ങളെയും ആശ്രയിക്കുന്ന കുട്ടികൾ അവർ പോലും അറിയാതെ പിന്നീട് ലഹരി, പെൺവാണിഭ സംഘങ്ങളുടെ ഇരകളായി തീരുന്നു. ലഹരിക്ക് അടിമപ്പെടുത്തിയാണ് മലയാളികളായ ആൺകുട്ടികളെയും പെൺകുട്ടികളെയും ഇത്തരത്തിൽ ലഹരി വില്പനയ്ക്കും പെൺവാണിഭത്തിനും ആയി ഈ ഗൂഢ സംഘങ്ങൾ ഉപയോഗിക്കുന്നത്.

ലഹരി കൊടുത്തു മയക്കിയശേഷം ലൈംഗിക ദുരുപയോഗവും ദൃശ്യങ്ങൾ ചിത്രീകരിച്ചു ബ്ലാക്ക് മെയിലിങ്ങും; ലഹരിയും പണവും മുടങ്ങാതെ കിട്ടാൻ ശരീരം വിൽക്കുന്ന പെൺകുട്ടികൾ

ഇത്തരം കൂടെ സംഘങ്ങൾ കൃത്യമായ ആസൂത്രണത്തോടെയാണ് കുട്ടികളെ പ്രത്യേകിച്ച് പെൺകുട്ടികളെ വലയിൽ ആക്കുന്നത്. സംരക്ഷകനും കാമുകനും ആയിത്തീരുന്ന സീനിയർ വിദ്യാർത്ഥി പങ്കാളിയെ ലഹരി സംഘങ്ങളിലേക്ക് എത്തിക്കുകയും ഇവരുടെ ഇടത്താവളങ്ങളിൽ വച്ച് ലഹരി കൊടുത്ത മയക്കിയ പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ആ ദൃശ്യങ്ങൾ ബ്ലാക്ക് മെയിലിങ്ങിനായി ഉപയോഗിക്കുകയും ചെയ്യുന്നു. പിന്നീട് ഇവരെ ലഹരിയുടെ പ്രലോഭനത്തിൽ പെടുത്തിയും, പണം വാഗ്ദാനം ചെയ്തും ഇതിൽ വഴങ്ങാത്തവരെ അവർ അറിയാതെ ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു.

പെൺവാണിഭ സംഘങ്ങളുടെ ഇടപാടുകൾ ഇങ്ങനെ

ഒരു രാത്രിക്ക് 10000 മുതൽ 20,000 വരെ ഈടാക്കി ബംഗളൂരു നഗരത്തിൽ അടക്കം ഈ പെൺകുട്ടികളെ മാംസ വ്യാപാരത്തിനായി ഉപയോഗിക്കുന്നുണ്ട്. ചില വൻ സംഘങ്ങൾ വീക്കെൻഡുകളിൽ വിമാനത്തിൽ കയറ്റി രാജ്യത്തിന്റെ നാനാഭാഗത്തുള്ള വൻകിട നഗരങ്ങളിലേക്ക് പെൺകുട്ടികളെ വേശ്യാവൃത്തിക്കായി അയക്കുന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യവും നമുക്ക് മുന്നിലുണ്ട്. ബുദ്ധിയും ആരോഗ്യവും നശിച്ച് ക്രിമിനൽ സംഘങ്ങളുടെ പിടിയിൽ അകപ്പെടുന്ന ഇത്തരം കുട്ടികൾ പലപ്പോഴും ഒടുവിൽ എത്തിച്ചേരുന്നത് മാനസികരോഗ കേന്ദ്രങ്ങളിലും ജയിലറകളിലും ആണ്.

അപകടം ഒഴിവാക്കാൻ മാതാപിതാക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സത്യത്തിൽ ഈ കുട്ടികൾ ഇവരുടെ ജീവിതം ഇങ്ങനെ നശിച്ച് പോകുവാൻ അറിഞ്ഞോ അറിയാതെയോ അവരുടെ ബന്ധുമിത്രാതികളും സുഹൃത്തുക്കളും നൽകുന്ന പുതിയ വിദ്യാർത്ഥികളുടെ അഡ്മിഷൻ ഏൽപ്പിക്കുന്നതിലൂടെതാണ്. കൂടാതെ പല വിദ്യാർത്ഥികളും ഇത്തരത്തിൽ ലഭിച്ച പണവുമായി നാടുവിട്ട സംഭവങ്ങളും നടക്കുന്നുണ്ട്. അംഗീകാരമില്ലാത്ത കോളേജുകളിൽ അഡ്മിഷൻ തരപ്പെടുത്തുകയും, അഡ്മിഷൻ തരപ്പെടുത്തിയ കോളേജുകളിൽ വിദ്യാർത്ഥികൾ അകപെടുമ്പോൾ യാതൊരു പരിഹാരവും കാണാൻ പറ്റാതെ നിസ്സഹായരായി നോക്കി നിൽക്കുന്ന അവസ്ഥയും ഇവിടെ സുലഭമാണ്. കുട്ടികളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചു എല്ലാ രക്ഷിതാക്കളും അറിവുള്ളവർ ആയിരിക്കണം. ഇത്തരം പണം ഉപയോഗിച്ച് രക്ഷിതാക്കളുടെ അറിവില്ലാതെ വാഹനം മേടിച്ചു ഉപയോഗിക്കുന്ന വഴി കുട്ടികൾ അപകടങ്ങളിൽപെടുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്യാറുണ്ട്.

ഗ്യാസ് ട്രബിളിനുള്ള ഈ മരുന്നുകള്‍ പതിവായി കഴിക്കുന്നവരാണോ? കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ

അസിഡിറ്റിയും ഗ്യാസ് ട്രബിളും മൂലമുള്ള പ്രശ്‌നങ്ങള്‍ ഓരോ തവണ ഉണ്ടാകുമ്പോഴും അതിനുള്ള മരുന്നുകള്‍ അടിക്കടി കഴിക്കുന്നവരുണ്ട്. ഈ മരുന്നുകള്‍ അസിഡിറ്റിയുടെയുടെയും ഗ്യാസിന്റെയും ലക്ഷണങ്ങളെ ലഘൂകരിക്കുമെങ്കിലും മറുവശത്ത് അവ ആരോഗ്യത്തെ വഷളാക്കും. ഏതൊക്കെ മരുന്നുകളാണ് ദോഷകരം

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ

സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ പ്രവാസി അറസ്റ്റിൽ. ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് ഒരു പ്രവാസി തട്ടിപ്പുകാരനെ പിടികൂടിയത്.ഇയാളുടെ തട്ടിപ്പ് രീതി കൃത്യമായ ആസൂത്രണത്തോടെയുള്ളതായിരുന്നു. വാട്ട്‌സ്ആപ്പ് വഴി ഉയർന്ന ബ്രാൻഡഡ്

പ്രതിഷേധച്ചൂടറിഞ്ഞു: യാത്രക്കാർക്ക് ഇൻഡിഗോ പണം തിരിച്ചുനൽകും; താമസസൗകര്യം ഒരുക്കും

ന്യൂഡൽഹി: വിമാനങ്ങൾ റദ്ദാക്കുകയും യാത്രാ പ്രതിസന്ധി മൂർച്ഛിക്കുകയും ചെയ്തതിന് പിന്നാലെ യാത്രക്കാരെ ആശ്വസിപ്പിക്കാനുള്ള നടപടികളുമായി ഇൻഡിഗോ രംഗത്ത്. ഡിസംബർ അഞ്ച് മുതൽ പതിനഞ്ച് വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം യാത്രക്കാർക്ക് ഇൻഡിഗോ

ചെക്കന്മാരെ കിട്ടാനില്ല ഈ രാജ്യത്ത്! ഭർത്താക്കന്മാരെ ‘റെന്റിനെടുത്ത്’ സ്ത്രീകൾ!

ദ ന്യൂയോർക്ക് പോസ്റ്റിൽ വന്ന ഒരു റിപ്പോർട്ടാണ് ആഗോള തലത്തിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ലാത്വിയ എന്ന യൂറോപ്യൻ രാജ്യത്ത് ജെൻഡർ ഇമ്പാലൻസ് സംഭവിച്ചിരിക്കുകയാണ്. ആണുങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഇതോടെ ഇവിടുത്തെ

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന്ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് 32ാമത്തെ ഐറ്റമായിട്ടാണ് പരി​ഗണിക്കുക. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ

പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജ്ജിതമായ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം കര്‍ശനമായി നിരീക്ഷിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പൊലീസ് സൈബര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.

സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടികളുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ വരുന്ന റീലുകളും, വാട്സ് ആപ് ഗ്രൂപ്പുകളിലെ ഉള്ളടക്കവും, ചര്‍ച്ചകളും കര്‍ശന നിരീക്ഷണത്തിലാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങള്‍, വോയ്സ് ക്ലിപ്പുകള്‍, വീഡിയോകള്‍, അനിമേഷനുകള്‍, കാര്‍ഡുകള്‍ എന്നിവ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.