വിവാഹമോചനം ബാങ്ക് ഇടപാടുകളെയും ബാധിക്കുമോ? പങ്കാളി വിചാരിച്ചാൽ ഇങ്ങനെയും പണി തരാം

ബാങ്ക് അക്കൗണ്ടുകള്‍ ഇന്ന് സര്‍വസാധാരണമാണ്. അക്കൗണ്ട് ഇടപാടുകള്‍ കൃത്യമായി നടത്തിയാലും ചില സാഹചര്യങ്ങളില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഉള്‍പ്പെടെ കുത്തനെ ഇടിയാനും ബാങ്കിംഗ് ഇടപാടുകളെ പ്രതികൂലമായി ബാധിക്കാനും സാദ്ധ്യതയുണ്ട്.അത്തരത്തിലൊന്നാണ് വിവാഹമോചനം എന്നത്. ദമ്ബതികള്‍ സംയുക്ത ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ വിവാഹമോചനം സംഭവിച്ചാല്‍ ഈ കാര്‍ഡുകള്‍ക്കും അക്കൗണ്ടുകള്‍ക്കും പിന്നീട് എന്ത് സംഭവിക്കുന്നുവെന്നത് നിര്‍ണായകമാണ്.

തീര്‍പ്പാക്കാതെ കിടക്കുന്ന ഈ അക്കൗണ്ടുകള്‍ കാരണമാണ് ക്രെഡിറ്റ് സ്‌കോറിനെ പോലും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമുണ്ടാകുന്നത്. പണികിട്ടാന്‍ ഏറ്റവും കൂടുതല്‍ സാദ്ധ്യത കാണപ്പെടുന്നത് ജോയിന്റ് അക്കൗണ്ടുകളിലാണ്. ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ വായ്പ ഒരു ജോയിന്റ് അക്കൗണ്ടില്‍ ആണെന്ന് കരുതുക. വിവാഹ ബന്ധം വേര്‍പ്പെടുത്തിയാലും പങ്കാളികള്‍ ഇരുവര്‍ക്കും നിയമപരമായ ഉത്തരവാദിത്തമുണ്ടായിരിക്കും. അതിനാല്‍ നിങ്ങളുടെ മുന്‍ പങ്കാളിക്ക് ഒരു പേയ്മെന്റ് നഷ്ടമായാല്‍, നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും.

വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമുള്ള സാമ്ബത്തിക സ്ഥിതിയിലും ട്രാന്‍സാക്ഷനുകളിലെ വ്യത്യാസവും ഒപ്പം ഇഎംഐ പോലുള്ളവ മുടങ്ങുന്നതും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. വിവാഹമോചനം നടന്നാലും വായ്പയില്‍ ഒപ്പിട്ടയാളെയാണ് ബാങ്കുകള്‍ ഉത്തരവാദിയാക്കുക. പങ്കാളിക്കു വേണ്ടിയോ സംയുക്ത ആവശ്യത്തിനോ ലോണ്‍ എടുത്തതാണെങ്കിലും നിങ്ങളുടെ പേര് വായ്പയില്‍ ഉണ്ടെങ്കില്‍ നിങ്ങളെ ഉത്തരവാദിയാകാനുളള സാഹചര്യമുണ്ട്. അതോടൊപ്പം തന്നെ ക്രെഡിറ്റ് കാര്‍ഡുകള്‍ ജോയിന്റായി എടുത്തവയാണെങ്കില്‍ വിവാഹമോചനത്തിന് ശേഷം ഒരാളുടെ ഉപയോഗം കുറയുന്നതും ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും.

സിഐടിയു പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി

മാനന്തവാടി: നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ദേശീയ തലസ്ഥാന പ്രദേശം (എന്‍സിആര്‍) എന്നിവിടങ്ങളിലെ വ്യവസായ മേഖലയിലെ കരാര്‍ തൊഴിലാളികള്‍ നടത്തിവരുന്ന തൊഴിലാളി പ്രക്ഷോഭത്തെ ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് സിഐടിയു

കുറുമ്പാലക്കോട്ട വ്യൂ പോയിന്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

കുറുമ്പാലക്കോട്ട: വിമുക്തിയുടെ ഭാഗമായി കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസ് കോട്ടത്തറ ഗ്രാമപഞ്ചായത്തും കോഴിക്കോട് സെന്റ് വിൻസന്റ് കോളനി ടിടിയിലെ വിദ്യാർത്ഥികളുമായി ചേർന്ന് “പ്രഗതി 2026” സമൂഹ സമ്പർക്ക ക്യാമ്പിന്റെ ഭാഗമായി കുറുമ്പാലക്കോട്ട വ്യൂ പോയിന്റിൽ

ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി വീട്ടില്‍ കൊണ്ടുവരാറുണ്ടോ? അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്നപതിവുണ്ടോ

ചില ആളുകള്‍ ബാക്കി വന്ന ഭക്ഷണം കേടാകാതിരിക്കാന്‍ അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് സൂക്ഷിക്കാറുണ്ട്, ഹോട്ടലില്‍ നിന്നും മറ്റും ഭക്ഷണം ഫോയില്‍പേപ്പറില്‍ പൊതിഞ്ഞ് കൊണ്ടുവരുന്നവരുമുണ്ട്. എന്നാല്‍ അലുമിനിയം ഫോയിലുകള്‍ ഉപയോഗിച്ച് ഭക്ഷണം പൊതിയുന്നത് ശരീരത്തിന് ദോഷം

കെ.സി.വൈ.എം. ‘റിഫൈൻ 3.0’ നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു.

തരിയോട്: കെ.സി.വൈ.എം. മാനന്തവാടി രൂപത സമുദായ ശക്തീകരണ വർഷത്തോടനുബന്ധിച്ച് ‘റിഫൈൻ 3.0’ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. രൂപത സമിതിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് തരിയോട് മേഖല ആതിഥേയത്വം വഹിച്ചു. തരിയോട് നിർമല ഹൈസ്കൂളിൽ

‘നിര്‍മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കുന്നതെന്തിന്?’; പന്തീരങ്കാവിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ദേശീയപാതാ-66 ല്‍ കോഴിക്കോട് ബൈപാസിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ പന്തീരങ്കാവില്‍ ടോള്‍ കളക്ഷന്‍ ആരംഭിച്ചതിനെതിരെയുള്ള പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. നാഷണല്‍ ഹൈവേ പ്രോജക്റ്റ് ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നിര്‍മ്മാണം നടക്കുന്ന സമയത്ത്

എനിക്ക് 18 വയസ് കഴിഞ്ഞു’, സംരക്ഷണം തേടി കുംഭമേള വൈറൽ താരം, മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി; ‘മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണം’

കുംഭമേള വൈറൽ താരത്തിന്‍റെ കേരളത്തിലെ വിവാഹവുമായി ബന്ധപ്പെട്ട തർക്കം പുതിയ തലത്തിലേക്ക്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പരാതിയിലെടുത്ത പോക്സോ കേസിൽ മധ്യപ്രദേശ് പൊലീസ് മൊഴി രേഖപ്പെടുത്താനായി കൊച്ചിയിലെത്തിയതിന് പിന്നാലെ, പെൺകുട്ടി കേരള പൊലീസിന്റെ സംരക്ഷണം തേടി.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.